Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത ആദ്യഘട്ടം അന്വേഷിച്ചപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ പല കാര്യങ്ങളും വ്യക്തമാക്കുന്നു

07 JUNE 2019 08:36 PM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത ആദ്യഘട്ടം അന്വേഷിച്ചപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇപ്പോള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പല കാര്യങ്ങളും വ്യക്തമാക്കുന്നു. വാഹനം ഓടിച്ചിരുന്നെന്ന് പറയുന്ന അര്‍ജ്ജുനെയോ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പാലക്കാട്ടെ ഡോക്ടറുടെ മകന്‍ ജിഷ്ണുവിനെയോ നല്ല രീതിയില്‍ ചോദ്യം ചെയ്യാനോ, അതല്ലെങ്കില്‍ ആര്‍ക്കോ വേണ്ടി കേസ് അട്ടിമറിക്കാനോ അന്വേഷണ സംഘം ശ്രമിച്ചിരുന്നതായി സംശയിക്കുന്നതാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയ തെളിവുകള്‍. മരണം നടന്നത് മുതല്‍ ബാലുവിന്റെ പിതാവ് ദുരൂഹത ആരോപിച്ചിരുന്നു. അതെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ബാലഭാസ്‌ക്കറിന്റെ വാഹനം ഓടിച്ചിരുന്ന അര്‍ജ്ജുന്‍ പാലക്കാട്ടെ ഡോക്ടറുടെ ഭാര്യയുടെ ബന്ധുവാണ് അര്‍ജ്ജുന്‍. ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് പുറത്തായത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അര്‍ജ്ജുന്‍ എന്തിന് അസമില്‍ കഴിയുന്നതെന്തിന് എന്ന് വ്യക്തമല്ല.

പാലക്കാട്ടെ ഡോക്ടര്‍ പി.എം.എസ് രവീന്ദ്രനാഥിന്റെ ഹോട്ടലില്‍ ബാലഭാസ്‌ക്കര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മരണത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും പിതാവ് ഉണ്ണി പല തവണ ആവശ്യപ്പെട്ടു, മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. എന്നിട്ടും പൊലീസ് ആരെയൊക്കെയോ സംരക്ഷിക്കാന്‍ നാടകം കളിച്ചെന്ന് ഉണ്ണിയും കുടുംബവും സംശയിക്കുന്നതില്‍ തെറ്റില്ല. ബാലഭാസ്‌ക്കറിന്റെ സഹായികളായി ഉണ്ടായിരുന്ന പ്രകാശ് തമ്പിയേയും വിഷ്ണുവിനേയും പൊലീസ് നേരാംവണ്ണം ചോദ്യം ചെയ്തിരുന്നെങ്കില്‍ ദുരൂഹത എന്നേ പുറത്ത് വരുമായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ തമ്പി അറസ്റ്റിലാതോടെയാണ് ബാലഭാസ്‌ക്കറിന്റെ കുടുംബത്തിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയത്. വിഷ്ണു ഇപ്പോഴും ഒളിവിലാണ്. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിക്കും വിഷ്ണുവിനും പ്രകാശ് തമ്പിക്കും എതിരെ ബാലഭാസ്‌ക്കറിന്റെ അടുത്ത ബന്ധുവായ പ്രിയ ഫെയിസ്ബുക്കില്‍ ആരോപണം ഉന്നയിച്ചതോടെ ആരോപണങ്ങള്‍ കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. 

അച്ഛന്‍, 'അമ്മ, അനിയന്‍ ഒരുപാട് മറ്റു ബന്ധുക്കള്‍ ഒക്കെ ഉണ്ടായിരുന്നിട്ടും ആശുപത്രിയില്‍ റിവ്യൂ നു പോകാനും ഓപ്പറേഷന് കൂട്ടുനില്‍ക്കാനും ലക്ഷ്മിക്ക് തമ്പിയോ വിഷ്ണുവോ അല്ലാതെ മറ്റാരുമില്ല എന്ന അവസ്ഥ വന്നതെന്തേ? എന്ന് പ്രിയ ഫെയിസ്ബുക്കിലൂടെ ചോദിച്ചിരുന്നു. കാര്യങ്ങളില്‍ വ്യക്തത വരാത്തത് കൊണ്ട് മാത്രമാണ് ബാലഭാസ്‌ക്കറിന്റെ വീട്ടുകാരും ബന്ധുക്കളും കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത് വരാതിരുന്നതെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. അപകട ശേഷം വിഷ്ണുവും പ്രകാശ് തമ്പിയും ഡോക്ടറുടെ ഭാര്യ ലതയും ആയിരുന്നു ലക്ഷ്മിയെ സഹായിച്ചിരുന്നത്. അക്കാര്യം ലക്ഷ്മി ഇതുവരെ തുറന്ന് പറയാന്‍ മടിക്കുന്നെന്നും പ്രിയ ആരോപിക്കുന്നു. ബാലഭാസ്‌ക്കര്‍ പൂന്തോട്ട ആശുപത്രിയില്‍ നിക്ഷേപം നടത്തിയിരുന്നെന്നാണ് പിതാവ് ഉണ്ണി പറയുന്നത്. എന്നാല്‍ 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും അത് തിരികെ നല്‍കിയെന്നുമാണ് ഡോക്ടര്‍ പി.എം.എസ് രവീന്ദ്രനാഥ് പറയുന്നത്. അതില്‍ നിന്ന് ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിരുന്നെന്ന് വ്യക്തമാണ്.

പ്രകാശ് തമ്പി അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ബാലുവിന്റെ വീട്ടുകാരെയും വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് ലോബിയിലെ ഉന്നതരാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ബാലുവിന്റെ മരണ ശേഷം വീട്ടിലെ സി.സി.ടി.വി ക്യാമറയുമായി തന്റെ മൊബൈല്‍ഫോണ്‍ പ്രകാശ് തമ്പി ബന്ധിപ്പിച്ചെന്ന് ഉണ്ണി ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. ബാലഭാസ്‌ക്കര്‍ അപകട ദിവസം പുറപ്പെട്ട തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ പുറത്തായി. പ്രകാശ് തമ്പി എന്തൊക്കെയോ മറച്ച് വയ്ക്കാന്‍ ശ്രമിച്ചിരുന്നെന്ന് വ്യക്തമാണ്. ലക്ഷ്മിയും അങ്ങനെയാണെന്ന് ബാലഭാസ്‌ക്കറിന്റെ ബന്ധുക്കളും ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകുമ്പോഴേക്കും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഉണ്ണിയും ബന്ധിക്കളും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends