Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് അമ്മാവനും വയലിനിസ്റ്റുമായ ബി. ശശികുമാര്‍. മാനസിക പ്രശ്‌നങ്ങള്‍ ബാലുവിനെ അലട്ടിയിരുന്നു

07 JUNE 2019 08:32 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് അമ്മാവനും വയലിനിസ്റ്റുമായ ബി. ശശികുമാര്‍. മാനസിക പ്രശ്‌നങ്ങള്‍ ബാലുവിനെ അലട്ടിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നില്ല. പിതാവ് ഉണ്ണിയോട് പങ്കുവച്ചിരുന്നതായും ശശികുമാര്‍ പറഞ്ഞു. കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ കാരണം സംഗീതം ഉപേക്ഷിക്കാന്‍ ബാലഭാസ്‌ക്കര്‍ തയ്യാറായിരുന്നു. ഇക്കാര്യം വ്യക്തമാക്കി ബാലു ഫെയിസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ട താന്‍ ബാലുവിനെ വിളിപ്പിച്ച് ഉപദേശിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ആയി ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവരുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്ന് അറിയില്ല. പക്ഷെ, കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ ബാലുവിനെ വല്ലാതെ തളര്‍ത്തിയിരുന്നെന്നും അമ്മാവന്‍ ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. 

ബാലുവിന്റെ അടുത്തബന്ധുവായ പ്രിയയും ഇക്കാര്യം തന്നെയാണ് ഫെയിസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ബാലുവിന്റെ വീട്ടുകാര്യങ്ങളും മറ്റും വീട്ടുകാരേക്കാളും ബന്ധുക്കളേക്കാളും നന്നായി അറിയുന്ന സുഹൃത്തുക്കളും മറ്റ് 'സെലിബ്രിറ്റീസു'മുണ്ട്. ദാമ്പത്യത്തിലെ നാടകങ്ങള്‍ അവര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. അവരെ ഒരുമിപ്പിക്കാന്‍ ആദ്യം മുന്‍കൈയെടുത്ത ചിലര്‍ അവനെ കൊലയ്ക്കു കൊടുത്തല്ലോ എന്ന് കുറ്റബോധത്തോടെ പരിതപിക്കുന്നുമുണ്ട്...അവരും ഒന്നും തുറന്നു പറയുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയില്ലെന്ന് പ്രിയ പറയുന്നു. ബാലുവിന്റെ ഭാര്യ ലക്ഷ്മി ഇതുവരെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ സംശങ്ങള്‍ക്ക് പോലും മറുപടി നല്‍കാന്‍ തയ്യാറാകുന്നില്ല. ബാലുവുമായുള്ള ബന്ധം ഭാര്യ വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നെങ്കിലും പിന്നീട് അടുത്തിരുന്നു. എന്നാല്‍ ലക്ഷ്മി അപകടം പറ്റി ആശുപത്രിയില്‍ കിടന്നപ്പോള്‍ അവരുടെ വീട്ടുകാരാരും എത്തിയിരുന്നില്ല. അതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രിയ പറയുന്നത്. 

അപകടം നടന്നത് മുതല്‍ നടന്ന പലകാര്യങ്ങളിലും ബാലുവിന്റെ വീട്ടുകാര്‍ക്ക് പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. ഇതേ തുടര്‍ന്ന് പലതവണ രണ്ടുപേരുമായും വീട്ടുകാര്‍ വാക്തര്‍ക്കങ്ങളുണ്ടായി. ബാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നു. എന്നിട്ടും ഒരാള്‍ ബാലുവിനെ കണ്ടതില്‍ ദുരൂഹതയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി ബാലുവിന്റെ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വിഷ്ണുവും തമ്പിയും കുടുംബത്തിന് അത് നല്‍കിയില്ല. ലക്ഷ്മിയുടെ ബാഗില്‍ അന്ന് കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. അത് ആരുടേതാണ്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികള്‍ക്ക് വിദേശങ്ങളില്‍ പോകുമ്പോള്‍ , ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും തിരുവനന്തപുരത്തു നിന്ന് യാത്രകള്‍ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ബാലുവിന്റെ ബന്ധുവായ പ്രിയയും മറ്റും ചോദിക്കുന്നത്.

അതില്‍ നിന്നൊക്കെ കുടുംബ ജീവിതത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് വ്യക്തമാണ്. സ്വര്‍ണ്ണക്കടത്തില്‍ ലക്ഷ്മിക്ക് പങ്കുണ്ടോ? അതോ പ്രകാശ് തമ്പിയേയും വിഷ്ണുവിനേയും ഭയന്ന് ലക്ഷ്മി എന്തൊക്കെയോ ഒളിക്കുന്നുണ്ടോ എന്നും സംശയമുണ്ട്. പാലക്കാട്ടെ ഡോക്ടറുടെ ഭാര്യ ലത ബാലുവിന്റെ മരണം നടന്നതിന്റെ അന്ന് രാത്രി സ്ഥലം വിട്ടിരുന്നു. അതേക്കുറിച്ച് ആദ്യത്തെ അന്വേഷണ സംഘം അന്വേഷിച്ചില്ല. ബാലുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വീട്ടുകാര്‍ക്ക് കൈമാറണമെന്ന് പൊലീസ് പറഞ്ഞിട്ടും പ്രകാശ് തമ്പിയും മറ്റും ഇതുവരെ അത് ചെയ്തിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ തമ്പി ഡി.ആര്‍.ഐയുടെ കസ്റ്റഡിയിലായതോടെയാണ് ബാലുവിന്റെ മരണം സംബന്ധിച്ച കാര്യങ്ങളിലെ കൂടുതല്‍ സംശയങ്ങള്‍ മറനീക്കി പുറത്ത് വന്നത്. ഇതിനൊക്കെ മറുപടി പറയേണ്ടത് ലക്ഷ്മിയാണ്. അതിനാണ് ബാലുവിന്റെ വീട്ടുകാരും ആരാധകരും കാത്തിരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends