നിപ്പ ബാധയേത്തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരം; അമ്മയുമായി യുവാവ് സംസാരിക്കുന്നുണ്ടെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഡോക്ടർമാർ

നിപ്പ ബാധയേത്തുടർന്ന് കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇടയ്ക്ക് നേരിയ പനി അനുഭവപ്പെട്ടിരുന്നുവെന്നും എന്നാൽ, ഇപ്പോൾ മുൻപത്തേക്കാൾ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അമ്മയുമായി യുവാവ് സംസാരിക്കുന്നുണ്ടെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. തുടർ ചികിത്സയേക്കുറിച്ച് തീരുമാനിക്കുന്നതിന് ഡോക്ടർമാരുടെ സംഘം യോഗം ചേർന്നിരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. നേരത്തെ, നിലവിലെ സ്ഥിതിഗതികൾ ആശ്വസകരമാണെന്നും നിരീക്ഷണത്തിൽ കഴിയുന്നവർക്കാർക്കും നിപ്പ ബാധയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























