കേരളത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്‍റിനകത്തും പുറത്തും പ്രവര്‍ത്തിക്കും; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

കേരളത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്‍റിനകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി കേരളത്തില്‍ എത്തിയപ്പോഴായിരുന്നു രാഹുലിന്‍റെ വാക്കുകള്‍. വയനാട്ടിന്‍റെ മാത്രമല്ല കേരളത്തിന്‍റെ ആകെ പ്രതിനിധിയാണ് താന്‍. ഇത്രയും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ കാളികാവില്‍ വച്ച് പറഞ്ഞു.
മലപ്പുറത്ത് രാഹുലിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ സ്വീകരണ കേന്ദ്രമായ കാളികാവില്‍ കനത്ത മഴയെ അവഗണിച്ച് ആയിരങ്ങള്‍ രാഹുലിന്‍റെ റോഡ് ഷോയ്ക്ക് എത്തി. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍റെ ദയനീയ പരാജയത്തിന് ശേഷമുള്ള ആദ്യ പൊതു പരിപാടിയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെയായിരുന്നു രാഹുലിന്‍റെ പ്രസംഗം.കോണ്‍സ് അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ രാഹുല്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ നിലമ്ബുരില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ അരീക്കോട്, എടവണ്ണ എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം കല്‍പറ്റയിലേക്ക് പോകും. നാളെ വയനാട്ടില്‍ വിവിധയിടങ്ങളില്‍ സ്വീകരണ പരിപാടികളുണ്ട്. മറ്റന്നാള്‍ ഉച്ചയ്ക്കാണ് രാഹുല്‍ ദില്ലിയിലേക്ക് തിരികെ പോവുക.
അതേസമയം റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി ചായക്കടയില്‍ എത്തിയത് കൗതുക കാഴ്ചയായി. വണ്ടൂരിലെ ചോക്കാടുള്ള ചായക്കടയിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍, വി വി പ്രകാശ് തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കടയില്‍ 10 മിനിട്ടിലേറെ സമയം ചെലവഴിച്ചാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.
https://www.facebook.com/Malayalivartha

























