ഷോക്കേറ്റ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

കൊടുവള്ളിയില്‍ ചെരുപ്പ് കടയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. ഓമശ്ശേരി കോമാവുള്ളകണ്ടി അബൂബക്കറിന്‍റെ മകന്‍ സ്വാലിഹ്(17) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം നടന്നത്. ബന്ധുവിന്‍റെ കടയില്‍ സഹായത്തിനെത്തിയ സ്വാലിഹ് കടയിലെ പ്ലഗില്‍ നിന്നും വയര്‍ എടുക്കവേ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























