സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ നാലു ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സാധ്യതസംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ നാലു ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 10, 11 ദിവസങ്ങളില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ജൂണ്‍ ഒന്‍പത്, പത്ത് ദിവസങ്ങളില്‍ സംസ്ഥാനത്തിന് പുറമെ ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. ജൂണ്‍ ഏഴ്, എട്ട് ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, ആിലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഏഴ്, ഒമ്പത്, 10 ദിവസങ്ങളില്‍ കോട്ടയത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ജൂണ്‍ ഒന്‍പതിനും 10 നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ ഒന്‍പതിന് തൃശൂര്‍ ജില്ലയില്‍ മാത്രവും 10 ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha

























