തന്നെക്കാള്‍ പത്തുവയസ് കുറഞ്ഞ ഭര്‍ത്താവിനെ വിവാഹം കഴിച്ചതിനാല്‍ നാട്ടുകാര്‍ക്ക് വലിയ പ്രശ്‌നം

പ്രിയങ്ക ചോപ്ര പരിഭവത്തിലാണ്. തന്നെക്കാള്‍ പ്രായക്കുറവുള്ള ഭര്‍ത്താവിനെ സ്വീകരിച്ചതില്‍ നാട്ടുകാര്‍ക്ക് പ്രശ്‌നമെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. ഇത് സമൂഹത്തിന്റെ ഇരട്ട താപ്പാണെന്നും താരത്തിന്റെ വിമര്‍ശനം. ഇരുപത്തിയാറുകാരനായ അമേരിക്കന്‍ ഗായകന്‍ നിക്കിനെ വിവാഹം കഴിച്ചതു കൊണ്ടുണ്ടായ അപമാനത്തെക്കുറിച്ച് തുറന്ന് പറയുകയാണ് പ്രിയങ്ക ചോപ്ര.
പ്രിയങ്കയ്ക്ക് നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണെന്ന വാദമാണ് ആരാധകര്‍ക്കിടയിലെ ഇവരെ പരിഹാസ്യരാക്കിയത്. ഇന്‍സ്‌റ്റൈല്‍ മാസികയ്ക്കു അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രിയങ്ക പ്രായവ്യത്യാസം സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്.
'ഇക്കാര്യത്തിന് ആളുകള്‍ ഞങ്ങളെ ഒരുപാട് പരിഹസിച്ചു, ഇപ്പോഴും അത് തുടരുന്നുണ്ട്. പുരുഷന് സ്ത്രീയെക്കാള്‍ പ്രായം കൂടുതലെങ്കില്‍ആരും അത് ശ്രദ്ധിക്കുന്നില്ല, സത്യത്തില്‍ ആളുകള്‍ അക്കാര്യം ഇഷ്ടപ്പെടുകയും ചെയ്യുന്നു. എനിക്കത് അദ്ഭുതകരമായി തോന്നുന്നു.'' പ്രിയങ്ക പറഞ്ഞു.
https://www.facebook.com/Malayalivartha

























