സംസ്ഥാനത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം... നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം... മീനുകള്‍ക്ക് വില വര്‍ദ്ധിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നു. നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം നിശ്ചയിച്ചിരിക്കുന്നത്.ഡോ. എന്‍ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി 1988ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശയെത്തുടര്‍ന്നാണ് 1994 മുതല്‍ കേരളത്തില്‍ മഴക്കാലത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി തുടങ്ങിയത്. നിലവില്‍ 3800 ട്രോള്‍ ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 47 ദിവസത്തെ ട്രോളിങ് കഴിഞ്ഞ വര്‍ഷം മുതല്‍ 52 ദിവസമാക്കി ഉയര്‍ത്തുകയായിരുന്നു.
എന്നാല്‍ 2017 മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ 61 ദിവസത്തെ ട്രോളിങ് നിരോധനം നിലവിലുണ്ട്. ട്രോളിങ് ഏര്‍പ്പെടുത്തുന്നതോടെ മീനുകള്‍ക്ക് വിലവര്‍ദ്ധിക്കാന്‍ കാരണമാകും.
https://www.facebook.com/Malayalivartha

























