വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി ഇന്ന് ആറ് ഇടങ്ങളില്‍ റോഡ് ഷോ നടത്തും

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി ഇന്ന് ആറ് ഇടങ്ങളില്‍ റോഡ് ഷോ നടത്തും. കല്‍പറ്റ റസ്റ്റ്ഹൗസില്‍ താമസിക്കുന്ന രാഹുല്‍ രാവിലെ എട്ടരയ്ക്ക് കലക്‌ട്രേറ്റിലെ എം പി ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തും. ശേഷം പത്ത് മണിയോടെയാണ് റോഡ് ഷോ ആരംഭിക്കുക.
പത്ത് മണിയോടെ കല്‍പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്താണ് ആദ്യ റോഡ് ഷോ. തുടര്‍ന്ന് കമ്ബളക്കാട്, പനമരം മാനന്തവാടി, പുല്‍പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങില്‍ വോട്ടര്‍മാരെ കാണാനെത്തും. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങള്‍ ഉള്ളതിനാല്‍ അതീവ്ര സുരക്ഷാവലയത്തിലാകും യാത്ര. രാഹുലിന്റെ ഇന്നലത്തെ റോഡ് ഷോയില്‍ കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയത്.
https://www.facebook.com/Malayalivartha

























