Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം... സുരേന്ദ്രന്‍, പൊന്‍ രാധാകൃഷ്ണന്‍, പ്രധാനമന്ത്രി; പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്ന വിവാദം കടുക്കുമ്പോള്‍ യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം; തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനം കൊച്ചി കമ്മീഷണറായിരുന്ന എസ് സുരേന്ദ്രന് നല്‍കി

08 JUNE 2019 09:20 AM IST
മലയാളി വാര്‍ത്ത

എത്ര ഉന്നതനാണെങ്കിലും തന്റെ ഡ്യൂട്ടി കൃത്യമായി നിര്‍വഹിച്ചതിന്റെ പേരില്‍ ഏറെ പേരുദോഷം കേട്ട യു പോലീസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. എന്നാല്‍ പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്ന വിവാദം കടുക്കുന്നതിനിടയില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം. പോലീസ് ആസ്ഥാനത്തു സൈബര്‍ കേസുകളുടെ ചുമതലയായിരിക്കും ഇനിമുതല്‍ യതീഷ് ചന്ദ്ര വഹിക്കുക. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനം കൊച്ചി കമ്മീഷണറായിരുന്ന എസ്. സുരേന്ദ്രന് നല്‍കി.

ശബരിമല സംഘര്‍ഷസമയത്തു നിലയ്ക്കലില്‍ അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടു മോശമായി പെരുമാറിയതിന് അന്വേഷണം നേരിടുന്ന യതീഷ്ചന്ദ്ര വീണ്ടും വിവാദത്തിലാകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അനാദരം കാട്ടിയെന്നാണു പുതിയ ആരോപണം. നാലുമാസം മുമ്പു കേരള സന്ദര്‍ശനത്തിനിടയില്‍ തൃശൂരില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ വേണ്ടത്ര ഗൗനിച്ചില്ലത്രേ.

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് കഴിഞ്ഞ ജനുവരിയില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കാനായി മോഡി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മോഡി ഹെലികോപ്റ്ററില്‍ കുട്ടനല്ലൂര്‍ ഗവ. കോളജ് മൈതാനത്ത് ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ തൃശൂര്‍ മേയര്‍, ജില്ലാ കലക്ടര്‍, തൃശൂര്‍ കമ്മിഷണര്‍ എന്നിവരെത്തിയിരുന്നു. വനിതകളായ മേയറും കലക്ടറും ഉപചാരപൂര്‍വം പ്രധാനമന്ത്രിയെ വരവേറ്റപ്പോള്‍ തൃശൂര്‍ ജില്ലാ പോലീസ് മേധാവിയായ കമ്മിഷണര്‍ യതീഷ്ചന്ദ്ര വേണ്ടത്ര ഗൗനിച്ചില്ലെന്നാണു ആരോപണം. 

ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് സംസ്ഥാന സര്‍ക്കാരിനോട് റി?പ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു നിര്‍ദേശം നല്‍കി. നേരത്തേ മണ്ഡകാലത്ത് മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടു യതീഷ്ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ആരോപണം പാര്‍ലമെന്റില്‍ വരെ ഉന്നയിക്കപ്പെട്ടിരുന്നു. 

ആ സംഭവത്തില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. സന്നിധാനത്ത് സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വലിയ പ്രതിഷേധം നടന്നപ്പോള്‍ ശബരിമല സന്ദര്‍ശനത്തിനായി എത്തിയ അന്നത്തെ കേന്ദ്ര ധനസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ കാര്‍ യതീഷ് ചന്ദ്ര തടഞ്ഞിരുന്നു. പമ്പയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതു സംബന്ധിച്ചു കേന്ദ്ര സഹമന്ത്രിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനങ്ങളില്‍ ഒന്ന് പമ്പയില്‍ പൊലീസ് തടഞ്ഞതും പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരേ പൊന്‍ രാധാകൃഷ്ണന്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. എസ്പി ശബരിമലയില്‍ വിശ്വാസികളെ ബുദ്ധിമുട്ടിക്കുകയാണെന്നും ധിക്കാരപരമായി തന്നോട് പെരുമാറിയെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെന്നും പരാമര്‍ശത്തില്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ താന്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ വാഹനം തടഞ്ഞ എസ്പി യതീഷ് ചന്ദ്ര തൃപ്തികരമായ മറുപടി നല്‍കിയില്ലന്നും ലോക്‌സഭയില്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് സന്നിധാനത്ത് പോയി അന്ന് തന്നെ തിരിച്ചിറങ്ങണമെന്ന നിര്‍ദേശം നല്‍കി അത് അനുസരിപ്പിച്ചതും ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതു യതീഷ് ചന്ദ്രയ്ക്ക് വിമര്‍ശനം വിളിച്ചുവരുത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends