കൊടുങ്ങല്ലൂരില്‍ വാഹനാപകടം... നിര്‍ത്തിയിട്ടിരുന്ന കോളേജ് ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ചന്തപ്പുര കോട്ടപ്പുറം ബൈപാസിലെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കോളേജ് ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്ന വരാപ്പുഴ കൂനമ്മാവ് വാഴപ്പിള്ളി ഷാജുവിന്റെ മകന്‍ അനൂപ് (23) ആണ് മരിച്ചത്. വാനിന്റെ ഡ്രൈവര്‍ വാടാനപ്പള്ളി പുത്തന്‍പീടിക കുരുത്തിക്കുളങ്ങര ജിസ്‌മോനെ (24) പരിക്കുകളോടെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ചന്തപ്പുര സിഗ്‌നല്‍ ജങ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം നടന്നത്. പടിഞ്ഞാറുവശത്തുള്ള സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കോളേജ് ബസിന്റെ പിറകില്‍ പാല്‍ കയറ്റിവന്ന വാന്‍ ഇടിക്കുകയായിരുന്നു. ഉള്ളില്‍ കുടുങ്ങിപ്പോയ ഇവരെ അഗ്‌നിരക്ഷാസേനയും പോലീസും മറ്റും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്താണ് ആശുപത്രിയില്‍ എത്തിച്ചത്. പന്തളത്തുനിന്ന് മലപ്പുറത്തേക്ക് പാല്‍ കൊണ്ടുപോകുന്ന വാഹനമാണിത്. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha

























