Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സ്നേഹം കൊണ്ട് പോരാടാൻ വായനാട്ടുകാർക്കൊപ്പം രാഹുലുണ്ട്; ധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപരമായതും കള്ളപ്രചാരണങ്ങൾക്കെതിരായും സ്നേഹംകൊണ്ട് പോരാടാനാണ് കോൺഗ്രസ് പാർട്ടി ഉദ്ദേശിക്കുന്നത്; കളി കാണാനിരിക്കുന്നതേയുള്ളു

08 JUNE 2019 02:39 PM IST
മലയാളി വാര്‍ത്ത

വയനാട് സന്ദർശനത്തിന്‍റെ രണ്ടാം ദിവസം പ്രത്യേക പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തി വയനാട്ടിലെ എം.പിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി. രാഷ്ട്രീയത്തിന് അതീതമായി വോട്ടർമാർക്കൊപ്പമുണ്ടാകുമെന്ന് വയനാടിന്റെ പ്രശ്നങ്ങളും കേരളത്തിന്റെ പ്രശ്നങ്ങളും പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപരമായതും കള്ളപ്രചാരണങ്ങൾക്കെതിരായും സ്നേഹംകൊണ്ട് പോരാടാനാണ് കോൺഗ്രസ് പാർട്ടി ഉദ്ദേശിക്കുന്നതെന്നും രാഹുൽ പറഞ്ഞു. വയനാട് ജില്ലയിലെ പര്യടനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറ‌ഞ്ഞത്. മോദി അധികാരത്തിലെത്തിയത് നേർവഴിയിലല്ല, കേന്ദ്രവും മോദിയും വിദ്വേഷം പരത്തുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

പകയും ,വിദ്വേഷവും, അരക്ഷിതാവസ്ഥയുമാണ് മോദി പ്രതിനിധാനം ചെയ്യുന്നത്. ജനങ്ങളോടൊപ്പം താൻ ഉണ്ടാകുമെന്ന് ഉറപ്പുതരുന്നു. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും പാർലമെന്റിൽ ഈ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. ''കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരൻമാർക്കും ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും എന്റെ ഓഫീസിന്റെ വാതിൽ തുറന്നു കിടക്കുമെന്ന് റോഡ് ഷോയിൽ രാഹുൽ പറ‍ഞ്ഞു.ഇന്നലെ പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 2.30 നാണ് രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. യു.ഡി.എഫ് നേതാക്കൾ ചേർന്നാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. തുടർന്ന് കാളികാവിലായിരുന്നു ആദ്യ സ്വീകരണം. മഴയും മിന്നലും അവഗണിച്ച് പതിനായിരങ്ങൾ ആവേശത്തോടെ രാഹുലിനെ കാണാനെത്തി. പിന്നീട് നിലമ്പൂർ, എടവണ്ണ, അരിക്കോട് എന്നിവിടങ്ങളിൽ രാഹുൽ എത്തി. തുടർന്ന് റോഡ് മാർഗ്ഗം രാത്രിയോടെയാണ് രാഹുൽ ഗാന്ധി കൽപ്പറ്റയിലെത്തിയത്. കൽപ്പറ്റ പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്റർ സന്ദർശിച്ചു. ഇവിടെവച്ച് വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കൂടിക്കാഴ്ച നടത്തി.

കർഷക പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ ,റെയിൽവേ ആക്ഷൻ കമ്മിറ്റി, ആദിവാസി പ്രതിനിധികൾ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് റോഡ്‌ഷോ ആരംഭിച്ചു. കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് പരിസരത്തു നിന്നാണ് റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്. കമ്പളക്കാട്, പനമരം, മാനന്തവാടി, പുൽപ്പള്ളി, സുൽത്താൻ ബത്തേരി, എന്നിവിടങ്ങളിൽ ഇന്ന് പര്യടനം നടത്തുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ സന്ദർശനം കണക്കിലെടുത്ത് മുമ്പെങ്ങുമില്ലാത്ത സുരക്ഷയാണ് എങ്ങും. അതിർത്തികളിലും കർശന പരിശോധനയാണ്. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് റോഡ് ഷോ നടത്തുന്നത് കൊണ്ട് എങ്ങും സുരക്ഷ കർശനമാക്കി. മൂവായിരം പൊലീസുകാരെ ജില്ലയിലെങ്ങും വിന്യസിച്ചു.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ മണ്ഡല സന്ദര്‍ശനം. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ താൽപര്യമറിയിച്ച രാഹുൽ ഗാന്ധി ബാക്കി തീരുമാനങ്ങളുടെ കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല.

രാഹുൽ ഗാന്ധി ഇന്നലെ പങ്കെടുത്ത റോഡ് ഷോയിലെല്ലാം കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയത്. കേരളത്തിന്‍റെ പ്രതിനിധിയായി പാർലമെന്‍റിനകത്തും പുറത്തും പ്രവർത്തിക്കുമെന്ന് പറഞ്ഞ രാഹുല്‍, വെറുപ്പിന്‍റെ രാഷ്ട്രീയം പരത്തുന്ന ബിജെപിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിപക്ഷമായിരിക്കും കോൺഗ്രസെന്നും വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends