നിപ ഭീതിയിലുള്ള കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

നിപ ഭീതിയിലുള്ള കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗുരുവായൂരില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ മോദി പറഞ്ഞു. നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന് കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ പദ്ധതിയില്‍ ചേരാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയും മോദി വിമര്‍ശിച്ചു. നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ ചികിത്സയ്ക്കു വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമാകാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha

























