നിപയില്‍ ആശങ്ക വേണ്ട; നിപ ഭീതിയിലുള്ള കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

നിപ്പ ഭീതിയിലുള്ള കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂരില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന് കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ പദ്ധതിയില്‍ ചേരാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയും പ്രധാനമന്ത്രി വിമര്‍ശിക്കുകയുണ്ടായി. കേരളത്തിലെ സാധാരണക്കാരുടെ ചികിത്സയ്ക്കു വേണ്ടി ഈ പദ്ധതിയില്‍ ചേരണമെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരുവായൂരപ്പന്റെ ഈ പുണ്യഭൂമിയിൽ എത്തുന്നത് പുതിയ ഊർജ്ജവും ഉന്മേഷവും നൽകുന്നു. ഗുരുവായൂരിൽ ബിജെപിയുടെ അഭിനന്ദൻ സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപ്രക്രിയയിൽ പങ്കാളികളായ എല്ലാവർക്കും നന്ദി. കേരളത്തിൽ നിന്ന് ബിജെപി വിജയിച്ചില്ല. പിന്നെന്തിനാണ് മോദി കേരളത്തിൽ നന്ദിപറയാൻ എത്തിയതെന്ന് പലരും ചോദിച്ചു. തെരഞ്ഞെടുപ്പിൽ പല അഭിപ്രായം ഉണ്ടാവും. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഭാരതത്തിലെ എല്ലാവർക്കും വേണ്ടിയുള്ള സർക്കാരാണ് ഇത്. ബനാറസ് തനിക്കെങ്ങനെയാണോ അത് പോലെ തന്നെയാണ് കേരളവും. ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരല്ല. സേവനം തന്നെ ഈശ്വരാരാധന എന്ന് കരുതുന്നവരാണ് പ്രവർത്തകർ. അടിയുറച്ച വിശ്വാസവും ആധ്യാത്മികവുമാണ് കേരളത്തിന്റെ അടിസ്ഥാനം. ആയതിനാൽ പൈതൃക ടൂറിസം വ്യാപിപ്പിക്കും വിധമാണ് കേന്ദ്ര സർക്കാർ ഇതുവരെ പ്രവർത്തിച്ചത്.
വിനോദസഞ്ചാര മേഖലയിൽ ഭാരതം മൂന്നാം സ്ഥാനത്ത് എത്തി. പ്രസാദ് പദ്ധതി പ്രകാരം 7 പദ്ധതികളാണ് കേരളത്തിൽ അനുവദിച്ചത്. ഗുരുവായൂറിലെ ആനകൾ പ്രസിദ്ധമാണ്. ഇവിടെ ഈശ്വരനെ കുറിച്ച് ചിന്തിക്കുമ്പോൾ മൃഗസംരക്ഷവും കൂടെ ചിന്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെയെന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി കേരളീയ വേഷമായ മുണ്ടുടുത്താണ് എത്തിയത്.
https://www.facebook.com/Malayalivartha

























