കേരളം ബനാറസ് പോലെ; ബിജെപി അക്കൗണ്ട് തുറക്കാത്ത കേരളത്തില്‍ നന്ദിയറിക്കാന്‍ മോദിയെത്തിയത് എന്തിനാണെന്ന് ചിലര്‍ ചോദിച്ചേക്കാം; എന്നാല്‍ വോട്ടു ചെയ്യാത്തവര്‍ക്കും പരിഗണന നല്കുന്ന സര്‍ക്കാരാണ് തന്റേതെന്നാണ് ഇതിനുള്ള മറുപടി

കേരളം ബനാറസ് പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂരില്‍ ബിജെപി പരിപാടിയില്‍ സംസാരിക്കവെയാണ് മോദി കേരളത്തെ പുകഴ്ത്തിയത്. തെരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ബിജെപിയുടെ ലക്ഷ്യം. ജനസേവനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനമെന്നും മോദി പറഞ്ഞു.
ബിജെപി അക്കൗണ്ട് തുറക്കാത്ത കേരളത്തില്‍ നന്ദിയറിക്കാന്‍ മോദിയെത്തിയത് എന്തിനാണെന്ന് ചിലര്‍ ചോദിച്ചേക്കാം. എന്നാല്‍ വോട്ടു ചെയ്യാത്തവര്‍ക്കും പരിഗണന നല്കുന്ന സര്‍ക്കാരാണ് തന്റേതെന്നാണ് ഇതിനുള്ള മറുപടിയെന്നും മോദി വ്യക്തമാക്കി. അടിയുറച്ച വിശ്വാസത്തിലും ആധ്യാത്മിക പാരമ്ബര്യത്തിലും ഉറച്ച് നില്ക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. ആധ്യാത്മികതയിലും പൈതൃകത്തിലും ഊന്നിയുള്ള വികസനമാണ് കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായതെന്നും മോദി പറഞ്ഞു.
ഗുരുവായൂരിലെ എത്താനായത് മഹാഭാഗ്യമായി കരുതുന്നു. പുണ്യഭൂമിയില്‍ എത്തിയതോടെ പുതിയ ഊര്‍ജവും ഉല്‍സാഹവും ലഭിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ നിപ്പ ഭീതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും മോദി പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ബിജെപി സംഘടിപ്പിച്ച അഭിനന്ദന് സഭ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ബിജെപി പ്രവര്‍ത്തകരുടെ ലക്ഷ്യമെന്നും. രാഷ്ട്ര സേവനത്തില്‍ ആണ് ബിജെപി ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. പരിപാടിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. ഉച്ചയോടുകൂടി ബിജെപി നേതാക്കളുമായ കൂടിക്കാഴ്ചക്കുശേഷം ഡല്‍ഹിയിലേക്ക് പോകും. കേന്ദ്രമന്ത്രി വി മുരളീധരന് ആണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























