'അത്ഭുതത്തോടെ സ്‌നേഹയും സാന്‍ജോയും'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങൾ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പര്യടനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടയില്‍ തന്റെ പേര് വിളിച്ച് വാഹനത്തിന് പിന്നാലെ ഓടിയ രണ്ട് കുട്ടികളെ രാഹുല്‍ ഗാന്ധി അടുത്ത് വിളിച്ച് ലാളിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിത്രത്തിന് പിന്നിലെ കഥ വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്‌ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ച പോസ്‌റ്റും ശ്രദ്ധേയമായിട്ടുണ്ട്.
പി.സി.വിഷ്‌ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കല്‍പ്പറ്റയില്‍ നിന്നും റോഡ് ഷോ ആരംഭിച്ചത് മുതല്‍ രാഹുല്‍ഗാന്ധി സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകില്‍ ഓടുകയായിരുന്നു സ്‌നേഹയും സാന്‍ജോയും. കുറേ ദൂരം ഓടിയതിനുശേഷം ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുന്നിലെത്തും; ഉറക്കെ രാഹുല്‍ഗാന്ധിയെന്ന് വിളിക്കും. അങ്ങനെയാണ് ഇവര്‍ രാഹുല്‍ജിയുടെ ശ്രദ്ധയില്‍പ്പെടുന്നത് . തുടക്കം മുതല്‍ കൂടെ ഓടുകയായിരുന്നു എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം വാഹനത്തില്‍ നിന്നു കൊണ്ട് അടുത്തേക്ക് വരാന്‍ അവരോട് ആവശ്യപ്പെട്ടു.
അത്ഭുതത്തോടെ സ്‌നേഹയും സാന്‍ജോയും.
വാഹനത്തിനടുത്തേക്ക് വന്നവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞു അവരെ വാഹനത്തിലേക്ക് കടത്തിവിടുവാന്‍. വാഹനത്തിനകത്തു കയറിയ രണ്ടുപേര്‍ക്കും അത്ഭുതം; തൊട്ടടുത്ത് നില്‍ക്കുന്നത് രാഹുല്‍ഗാന്ധി; ചേര്‍ത്തുനിര്‍ത്തി ചിത്രവുമെടുത്തു.
https://www.facebook.com/Malayalivartha

























