Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് രണ്ട് ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും ഉണ്ടായിരുന്നു; കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌കും കാറിലുണ്ടായിരുന്ന സ്വര്‍ണം തേടിയും പ്രകാശന്‍ തമ്പി എത്തിയിരുന്നതായും ക്രൈം ബ്രാഞ്ച്

08 JUNE 2019 09:11 PM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും കാര്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് കൈവശം രണ്ട് ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും ഉണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലാണ് കാറില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളുടെയും പണത്തിന്റെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്‌കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകള്‍ ഏര്‍പ്പാടാക്കിയത് പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി ഉടമകളാണ്. മൂന്നുദിവസത്തെ ചടങ്ങായിരുന്നു ഇത്. ആശുപത്രി നടത്തിപ്പുകാരിയായ ലതയ്ക്കും ഭര്‍ത്താവ് ഡോ. രവീന്ദ്രനും പത്തുലക്ഷം രൂപ വായ്പ നല്‍കിയതായി തെളിയിക്കുന്നതുള്‍പ്പെടെയുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമെ ആശുപത്രി നടത്തിപ്പുകാര്‍ക്കെതിരെ കോഴിക്കോട് സ്വദേശിയായ കരാറുകാരന്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും അന്വേഷണസംഘത്തിന് കിട്ടി. നിര്‍മാണം നടത്തിയതിന്റെ പണം തരാനുണ്ടെന്നു കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ ബാലഭാസ്‌കറിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ബാലഭാസ്‌കറിനുംകൂടി പങ്കാളിത്തമുള്ള സംരംഭമാണെന്നും ബാലുവിന്റെ മരണത്തെതുടര്‍ന്ന് പണത്തിന് പ്റയാസം നേരിട്ടതെന്നും പരാതിയിലുണ്ട്. പരാതിയില്‍ ചെര്‍പ്പുളശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

അവസാനയാത്രയിലെ ദൃശ്യങ്ങളുള്ള കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്ക് മാത്രമല്ല, അപകടമുണ്ടായ കാറിലുണ്ടായിരുന്ന സ്വര്‍ണം തേടിയും പ്രകാശന്‍ തമ്പി എത്തിയിരുന്നതായി ക്രൈംബ്രാഞ്ച് പറഞ്ഞു.

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണത്തെക്കുറിച്ച്‌ പൊലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശന്‍ തമ്ബിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസാണ് ക്രൈംബ്രാഞ്ചിന് ഈ വിവരം കൈമാറിയത്.

കഴിഞ്ഞ സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ വാഹനം തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തിയത് ഹൈവേ പട്രോളിംഗ് സംഘമാണ്. പിന്നീട് മംഗലപുരം പൊലീസ് വാഹനം പരിശോധിച്ച്‌ കാറിനകത്തുണ്ടായിരുന്ന സാധനങ്ങള്‍ സ്​റ്റേഷനിലേക്ക് മാ​റ്റി. കാറില്‍ നിന്ന് രണ്ടു ബാഗുകളില്‍ നിന്നാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്.

ലോക്ക​റ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. 10, 20, 50, 100, 500, 2000 നോട്ടുകളുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്. 500, 2000 നോട്ടുകളായിരുന്നു കൂടുതല്‍. 2 ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും എണ്ണിതിട്ടപ്പെടുത്തി പൊലീസ് രജിസ്​റ്ററില്‍ രേഖപ്പെടുത്തി. പ്റകാശ്തമ്ബി പിറ്റേന്ന് രാവിലെ തന്നെ സ്​റ്റേഷനിലെത്തി മാനേജരാണെന്നു പരിചയപ്പെടുത്തി പൊലീസിനോട് സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ബാലഭാസ്‌കറും ലക്ഷ്മിയും അപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

ബന്ധുക്കളാണെന്ന് ബോധ്യമായതോടെ പൊലീസ് ബാഗുകളും ആഭരണങ്ങളും പണവും ഇവര്‍ക്ക് കൈമാറി. ഇതിന്റെ രേഖകള്‍ പിന്നീട് കേസ് അന്വേഷിച്ച ആ​റ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന് കൈമാറി. മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നായിരുന്നു ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ആഭരണം സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends