കനത്ത തോല്‍വിയില്‍ സി.പി.എമ്മിനേയും ഇടതു മുന്നണിയേയും വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍; തിരിച്ചുവരവിനു ജനങ്ങളിലേക്ക് ഇറങ്ങാതെ വേറെ കുറുക്കുവഴിയില്ല; തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയില്‍ സി.പി.എമ്മിനേയും ഇടതു മുന്നണിയേയും വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്സ്. അച്യുതാനന്ദന്‍. തിരിച്ചുവരവിനു ജനങ്ങളിലേക്ക് ഇറങ്ങാതെ വേറെ കുറുക്കുവഴിയില്ലെന്നും തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. അന്വേഷണം പരിമിതപ്പെടുത്തരുത്. ശബരിമല യുവതീ പ്രവേശനമാണ്‌തോല്‍വിക്ക് കാരണം എന്നാണ് പൊതുവായ വിലയിരുത്തല്‍. തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചെന്നും യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ലെന്നും വി.എസ് വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha

























