സംസ്ഥാനത്തെ നിപ ബാധയില്‍ ആശങ്കയൊഴിയുന്നു... നിരീക്ഷണത്തിലായിരുന്ന നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു, നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടു

സംസ്ഥാനത്തെ നിപ ബാധയില്‍ ആശങ്കയൊഴിയുന്നു. ഒബ്‌സര്‍വേഷന്‍ വാര്‍ഡിലായിരുന്ന നാലു പേരെ ഡിസ്ചാര്‍ജു ചെയ്തു. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റേ നില മെച്ചപ്പെട്ടതായാണ് വിവരങ്ങള്‍. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. കളമശ്ശേരിയില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്.
അതേസമയം മൂത്രത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ട്. ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പൂനെയില്‍ നിന്നുള്ള ഫലം വരണം. നിപ ബാധിച്ച വിദ്യാര്‍ഥിയുമായി അടുത്ത് ഇടപഴകിയവരടക്കം നാലു പേരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒബ്‌സര്‍വേഷന്‍ വാര്‍ഡില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
7 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുകയാണ്. ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ള ഒരാളുടെ ഫലം കൂടി ലഭിക്കാനുണ്ട്. അതേസമയം നിപ പ്രതിരോധ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
"
https://www.facebook.com/Malayalivartha

























