കീമോതെറാപ്പിക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിയിലാണെന്ന് ആരോഗ്യമന്ത്രി

കീമോതെറാപ്പിക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തെ തുടര്‍ന്നാണ് നടപടി. ഡോക്ടര്‍മാര്‍ മനപ്പൂര്‍വം പിഴവ് വരുത്തിയെന്ന് കരുതുന്നില്ലെന്നും ആരോഗ്യമന്ത്രി .
ഇല്ലാത്ത കാന്‍സറിന് കീമോ ചികില്‍സക്ക് വിധേയയായ രജനിയുടെ തുടര്‍ചികില്‍സക്ക് സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് രജനി കീമോക്ക് വിധേയയായത്.
സ്വകാര്യ ലാബ് കാന്‍സറുണ്ടെന്ന രീതിയില്‍ നല്‍കിയ ടെസ്റ്റ് ഫലത്തെ അടിസ്ഥാനമാക്കിയായിരുന്നു കീമോ. എന്നാല്‍, വിദഗ്ധ പരിശോധനയില്‍ രജനിക്ക് കാന്‍സറില്ലെന്ന് വ്യക്തമാവുകയായിരുന്നു.
https://www.facebook.com/Malayalivartha

























