മാവേലിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

മാവേലിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചാണ് രണ്ട് യുവാക്കള്‍ക്ക് മരണം സംഭവിച്ചത്. മാവേലിക്കര കുടുംബകോടതിക്കു സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ചെട്ടികുളങ്ങര കൈതവടക്ക് കൃഷ്ണവിലാസത്തില്‍ രാധാകൃഷ്ണപിള്ളയുടെയും സരളയുടെയും മകന്‍ ആര്‍.രഞ്ജിത് (35), ഈരേഴ വടക്ക് അമ്പയില്‍ വേണുഗോപാലന്‍ നായരുടെയും ചന്ദ്രികയുടെയും മകന്‍ വിനേഷ് (32) എന്നിവരാണു മരിച്ചത്.
ഇരുവരും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടം സംഭവിക്കാന്‍ ഇടയായ മറ്റ് സാഹചര്യങ്ങളൊന്നും ഇപ്പോള്‍ വ്യക്തമല്ല. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
"
https://www.facebook.com/Malayalivartha

























