സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഭീകരർ കുഴിച്ചിട്ട ഐഇഡി പൊട്ടിത്തെറിച്ച് നാല് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ നാല് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ഐഇഡി സ്ഫോടനത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഞായറാഴ്ച ദൈകുഡി പ്രവിശ്യയിലായിരുന്നു സംഭവം.
സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഭീകരർ കുഴിച്ചിട്ട ഐഇഡിയാണ് പൊട്ടിത്തെറിച്ചതെന്ന് പ്രവിശ്യ ഗവർണർ അഹല റഹ്മാതി പറഞ്ഞു. മൂന്ന് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും റഹ്മാതി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























