Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന് സ്ഥിരീകരിച്ചതോടെ അപകടത്തിലെ ദുരൂഹതനീക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്... രണ്ടു ശാസ്ത്രീയപരിശോധനാ ഫലങ്ങള്‍ കൂടി ലഭിച്ചാലുടന്‍ അര്‍ജുനെ ചോദ്യം ചെയ്യും

10 JUNE 2019 07:21 AM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് െ്രെഡവര്‍ അര്‍ജുനാണെന്ന് സ്ഥിരീകരിച്ചതോടെ അപകടത്തിലെ ദുരൂഹതനീക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കി െ്രെകംബ്രാഞ്ച്. രണ്ടു ശാസ്ത്രീയപരിശോധനാ ഫലങ്ങള്‍ കൂടി അന്വേഷണസംഘത്തിനു ലഭിക്കാനുണ്ട്. അത് ലഭിച്ചാലുടന്‍ അര്‍ജുനെ ചോദ്യം ചെയ്യും. അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന് ശേഖരിച്ച മുടിയിഴകളടക്കമുള്ളവ െ്രെകംബ്രാഞ്ച് സംഘം പരിശോധനയ്ക്കയച്ചിരിക്കുകയാണ്.
കൂടാതെ അപകടത്തിനുമുമ്പ് ഇവര്‍ ജ്യൂസ് കുടിക്കാനിറങ്ങിയ കൊല്ലം പള്ളിമുക്കിലെ കടയില്‍നിന്നെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങളും തിരിച്ചെടുക്കണം. ഈ ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് പരിശോധനാ ഏജന്‍സികളോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും രക്ഷാപ്രവര്‍ത്തനം നടത്തിയ ഭൂരിഭാഗം സാക്ഷികളും അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്.
എന്നാല്‍, വാഹനം ഓടിച്ചത് താനാണെന്ന് ആശുപത്രിയില്‍വെച്ചു പറഞ്ഞ അര്‍ജുന്‍ പോലീസിനുമുന്നില്‍ മൊഴിമാറ്റി. ഇയാളെ ചോദ്യംചെയ്താലേ മൊഴിമാറ്റിയതിന്റെ കാരണം കണ്ടെത്താനാവൂ. സ്വാഭാവികമായ അപകടമാണെന്ന സൂചനകളിലേക്കാണ് ഇതുവരെയുള്ള ശാസ്ത്രീയ തെളിവുകള്‍ നീങ്ങുന്നതെങ്കിലും മൊഴികളിലെ അവ്യക്തതയും വൈരുധ്യവും അന്വേഷണസംഘത്തെ വലയ്ക്കുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പ്, മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സംഘം എന്നിവ നല്‍കിയ റിപ്പോര്‍ട്ടുകള്‍ അപകടം സ്വാഭാവികമാണെന്ന തരത്തിലുള്ളതാണ്.

എന്നാല്‍, അര്‍ജുന്‍ മുതല്‍ ആദ്യം സ്ഥലത്തെത്തിയതില്‍ ഒരാളായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ അജി, ഇതുവഴി കടന്നുപോയ കലാഭവന്‍ സോബി തുടങ്ങി ഒട്ടേറെപ്പേരുടെ മൊഴികള്‍ അപകടത്തിലെ ദുരൂഹതകള്‍ ചൂണ്ടിക്കാട്ടുന്നവയാണ്. എന്നാല്‍, വരുംദിവസങ്ങളില്‍തന്നെ ഇതിനെല്ലാം വ്യക്തതവരുത്താന്‍ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവരടക്കമുള്ളവരുടെ പരസ്പരവിരുദ്ധമായ മൊഴികളില്‍ വ്യക്തതവരുത്താന്‍ ഫോണ്‍കോളുകളും വിവരങ്ങളും െ്രെകംബ്രാഞ്ച് പരിശോധിക്കുന്നു. ഇതിനായി അപകടവുമായി ബന്ധപ്പെട്ടവരുടെയും ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്നവരുടെയുമെല്ലാം ഫോണ്‍രേഖകളും വിവരങ്ങളും െ്രെകംബ്രാഞ്ച് ശേഖരിച്ചുകഴിഞ്ഞു.
വൈരുധ്യമുണ്ടെന്ന് തോന്നുന്നവരുടെ മൊഴികള്‍ വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അപകടംനടന്ന വാഹനത്തിന് തൊട്ടുപിറകിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. െ്രെഡവര്‍ അജിയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു കാര്‍കൂടിയുണ്ടായിരുന്നെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അപകടത്തിനുമുമ്പുവരെ ഈ രണ്ടു കാറുകളും ബസിനുമുന്നിലുണ്ടായിരുന്നു. എന്നാല്‍, അപകടത്തിനുശേഷം ഈ കാര്‍ കണ്ടില്ലെന്നാണ് അജി പറയുന്നത്.

ബാലഭാസ്‌കറിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ സിഡാക്കില്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണെന്ന് റവന്യൂ ഇന്റലിജന്‍സ് സംഘം. സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ പ്രകാശന്‍തമ്പിയുടെ വീട്ടില്‍നിന്ന് മൂന്നു മൊബൈലുകള്‍ ഡി.ആര്‍.ഐ. പിടിച്ചെടുത്തിരുന്നു. അപകടസമയത്ത് ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ പ്രകാശന്‍തമ്പിയാണ് സൂക്ഷിച്ചിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇതു കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. മൊബൈലുകളില്‍ ഒന്ന് ബാലഭാസ്‌കറിന്റേതാണെന്നാണ് പ്രകാശന്‍തമ്പി കഴിഞ്ഞ ദിവസം െ്രെകംബ്രാഞ്ചിന് മൊഴിനല്‍കിയിട്ടുള്ളത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends