സംസ്ഥാനത്തെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഫലം പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ എഴുതിയ 73437 പേരില്‍ 51665 പേര്‍ എഞ്ചിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയിരുന്നു.
എന്നാല്‍ 46000 ത്തോളം പേര്‍ മാത്രമാണ് പ്ലസ് ടു പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ഓണ്‍ലൈനായി നല്‍കിയത്. പ്ലസ് ടു മാര്‍ക്കും പ്രവേശന പരീക്ഷയുടെ സ്‌കോറും കണക്കാക്കിയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാം.
https://www.facebook.com/Malayalivartha

























