ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യത... മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം

ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. തീവ്ര ന്യൂനമര്‍ദ ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
വീശിയടിക്കാന്‍ വായു വരുന്നു. അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന് 'വായു' എന്ന പേരാണ് ലോക കാലാവസ്ഥസംഘടന കരുതിവെച്ചിരിക്കുന്നത്. ഇന്ത്യയാണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നിര്‍ദേശിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് 'േഫാനി'യെന്ന് പേര് നല്‍കിയത് ബംഗ്ലാദേശായിരുന്നു.
അതേസമയം, സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥനിരീക്ഷകര്‍ അറിയിച്ചു. 12ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ തെക്കുപടിഞ്ഞാറ്, തെക്കുകിഴക്ക്, മധ്യകിഴക്ക് അറബിക്കടല്‍, തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരളകര്‍ണാടക തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശമുണ്ട്
"
https://www.facebook.com/Malayalivartha

























