Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആവേശം ജീവനെടുക്കരുതേ... നിരത്തുകളില്‍ ഫുള്‍ജാര്‍ സോഡ അരങ്ങ് വാഴുമ്പോള്‍ ആരോഗ്യ വശം നോക്കിയില്ലെങ്കില്‍ പണി കിട്ടും; സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് ദൂരരവ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ 

10 JUNE 2019 10:35 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെങ്ങും ഫുള്‍ജാര്‍ സോഡ കുടിക്കുന്നവരുടെ തിരക്കാണ്. വഴിയിലുടനീളം ചെറിയ അങ്ങാടികളിലൊക്കെ ചെറിയ കടകള്‍ക്ക് മുന്നില്‍ നിറയെ ആള്‍ക്കൂട്ടം. ചിലര്‍ വണ്ടി നിറുത്തി അതില്‍ പങ്കാളികളാവുന്നു. റോഡ് വരെ ബ്ലോക്കാവുന്ന അവസ്ഥ. 

വിവിധ പേരിലും നിറത്തിലുമുള്ള ഒരു സോഡ ഇറങ്ങിയിട്ടുണ്ട്. ഫുള്‍ ജാര്‍ എന്നും യമണ്ടന്‍ എന്നും പറയുന്ന വിവിധ പേരിലാണ് കവലകളായ കവലകളില്‍ സാധനം വമ്പന്‍ ഹിറ്റായി മുന്നേറുന്നത്. അറിയുന്നവര്‍ അറിയുന്നവര്‍ ഇതൊന്ന് കുടിച്ച് നോക്കണം എന്ന ജിജ്ഞാസയിലുമാണ്.

ഇതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയും ഇതേറ്റെടുക്കുന്നു. നുരഞ്ഞു പൊന്തി, പൊളിച്ചടുക്കി, ട്രെന്‍ഡായി എന്നൊക്കെ പറഞ്ഞ് ഇതിന്റെ ചേരുവയും പുറത്ത് വിട്ട് വരി നിന്ന് കുടിക്കാന്‍ സാധിക്കാത്തവര്‍ക്കായി എളുപ്പ വഴി ഒരുക്കുന്നു. ജീവിതത്തില്‍ ഇന്നേ വരെ സോഡ കഴിച്ചില്ലാത്തവര്‍ വരെ ഒരു ലിറ്ററിന്റെ സോഡ കുപ്പി വാങ്ങി വീട്ടില്‍ നല്ല കാന്താരിമുളക്കും പൊതീനയും നാരങ്ങ പിഴിഞ്ഞതും ഉപ്പും പഞ്ചസാരയും മുളകും കസ്‌ക്കസും കൂട്ടി അടിച്ച് സോഡയില്‍യില്‍ ഒഴിച്ച് ആനുരഞ്ഞ് പൊന്തല്‍ ആസ്വദിക്കുന്നു. സോഷ്യല്‍ മീഡിയയിലും കുടുംബ ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്ത് ഞങ്ങളും ഇതിന്റെ ഭാഗമായെന്ന് പറയാന്‍ മല്‍സരിക്കുന്നു. ഇതാണ് കുറച്ച് ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്.

കാര്യങ്ങള്‍ ഒക്കെ ട്രെന്‍ഡിങ്ങായ സ്ഥിതിക്ക് ഈ നുരഞ്ഞ് പൊങ്ങാല്‍ പണി തരുമോ എന്ന് പലരും ചോദിക്കുന്നു, തീര്‍ച്ചയായും ഈ സാഹചര്യത്തില്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതാണ് സാമൂഹിക മാധ്യമങ്ങളില്‍ ഡോക്ടര്‍മാര്‍ മുന്നോട്ടു വയ്ക്കുന്നത്. ഡോ. മുഹമ്മദ് അസ്ലത്തിന്റെ വാക്കുകള്‍ 

കഴിഞ്ഞ ദിവസം അസിഡിറ്റിക്കും റിഫ്‌ലക്‌സ് ഈസോഫാഗറ്റിസിന് മരുന്ന് കഴിച്ച് കൊണ്ടിരുന്ന ഒരു പഴയ രോഗി, അസുഖവും രോഗലക്ഷണങ്ങളുമൊക്കെ ഏകദേശം സുഖപ്പെട്ട് മരുന്നെല്ലാം നിറുത്തി നല്ല രീതിയില്‍ പോവുകയായിരുന്നു. വയറിലെ എരിച്ചിലും പുകച്ചിലും വീണ്ടും തിരിച്ചു വന്നിരിക്കുന്നു ഭയങ്കര വയറുവേദനയും തൊണ്ടയില്‍ എന്തോ വന്ന് മുട്ടി നില്‍ക്കുന്ന ഫീലിംഗും !! ആകെ പരവശനായാണ് എത്തിയിരിക്കുന്നത്, കാരണങ്ങളും ഭക്ഷണ രീതികളും ചിട്ടകളും ഒക്കെ ചോദിച്ചപ്പോഴാണ് ആശാന്‍ കഴിഞ്ഞ ദിവസം കൂട്ടുകാരൊടൊത്ത് അല്‍പ്പം നുരഞ്ഞ് പൊന്തിയ യമണ്ടന്‍ സാധനം അകത്താക്കിയിട്ടുണ്ടെന്ന് മനസിലായത് !!

ഇത് ഒരുദാഹരണം മാത്രം, ഇതിലെ ചേരുവകള്‍ ഒറ്റ നോട്ടത്തില്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും ഇത് പണി തരും എന്നുള്ളത്. നല്ല കാന്താരിമുളകും നല്ല രീതിയില്‍ ഉപ്പും പഞ്ചസാരയും പിന്നെ സോഡയും, പിന്നെ വിവിധകളറുകളും, സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് ദൂരരവ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും

വെള്ളത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മര്‍ദ്ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. സോഫ്റ്റ് ഡ്രിങ്കുകള്‍ വൃക്ക രോഗത്തിന് കാരണമാകാം എന്ന് നമുക്ക് എത്ര പേര്‍ക്കറിയാം? കിഡ്‌നി രോഗികളും ഡയാലിസ് യൂണിറ്റുകളും കൂടി വരുന്ന സാഹചര്യത്തില്‍ നാം കുടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. അമിതമായ പഞ്ചസാരയും സോഡയും പ്രമേഹം വര്‍ദ്ധിക്കാനും, പാന്‍ക്രിയാസിന് സമ്മര്‍ദ്ദമുണ്ടാക്കി ശരീരത്തിന് വേണ്ടത്ര ഇന്‍സുലില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ പ്രമേഹത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് വഴിവെച്ചേക്കാം .

പല സോഡകളിലും സോഫ്റ്റ് ഡ്രിങ്കുകളിലും ഭംഗിക്ക് വേണ്ടി നല്‍കുന്ന കാരമല്‍ കളറിംഗ് എന്ന പദാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്ന കാരമലൈസ്ഡ് എന്ന കെമിക്കല്‍ പഞ്ചസാരയില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്, അതിനാല്‍ ഇതിന്റെ ഉപയോഗം, തൈറോയിഡ്. കരള്‍, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറിന് കാരണമാകും

സോഡ കലര്‍ന്ന ഭൂരിഭാഗം പാനീയങ്ങളിലും ഉയര്‍ന്ന കലോറി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് ശരീരഭാരം കൂടാനും രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി രക്തയോട്ടം വൈകാനും കാരണമാകും. സോഡ പതിവായി കഴിക്കുന്ന പുരുഷന്‍മാരില്‍ 20% പേരില്‍ ഹൃദയാഘാത സാധ്യത വളെരെ കൂടുതലായി കാണുന്നുണ്ട്. പല്ലിന്റെ ഇനാമലിന് കേടുവരുത്തുകയും പല്ലിന്ന് ബലക്ഷയം, പുളിപ്പ്, പല്ല് പൊടിഞ്ഞ് പോവുന്ന അവസ്ഥയിലേക്ക് വഴിവെക്കുകയും ചെയ്യും. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് പലരും സോഡയെ' കാണുന്നതെങ്കിലും കൂടുതല്‍ മോശമായിട്ടാണ് അതിന്റെ ഫലം ലഭിക്കുക എന്നോര്‍ക്കുക.

വിവിധ ചേരുവകളിലുള്ള ഇത്തരം സോഡകളില്‍ ഉപയോഗിക്കുന്ന അമിതമായ ഉപ്പ് രക്താതിസമ്മര്‍ദ്ദം അഥവാ ബിപി വരാനുള്ള സാധ്യതകള്‍ ഏറുകയും ബിപി ഉള്ള രോഗികള്‍ക്ക് ബിപി കൂടി മറ്റു ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യതകളും ഏറെയാണ്. ഒരു ദിവസം 1.5 മുതല്‍ 2.5 ാഴ വരെ അളവ് മാത്രമേ നമുക്ക് അനുവദനീയമായ അളവില്‍ ഉപ്പ് ഉപയോഗിക്കാന്‍ പാടൊള്ളൂ എന്നിരിക്കെ 5 മുതല്‍ 10 ഴ വരെ ഇതില്‍ ഉപയോഗിക്കുന്നു.
അസിഡിറ്റി, മലബന്ധം, മലം പോകുമ്പോഴുള്ള എരിച്ചില്‍, പോലുള്ള പ്രയാസങ്ങളെ കൂട്ടാനും കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് എത്തിക്കാനും കാരണമാകും.

ഇത്തരം പൊതു ഇടങ്ങളിലും ഉപയോഗിക്കുന്ന വെള്ളം, ഗ്ലാസുകളുടെ കഴുകല്‍ തുടങ്ങിയവയൊക്കെ വൃത്തിഹീനമായാല്‍ പകര്‍ച്ചവ്യാധികളുടെ ഒരു മേളത്തിന് വാതില്‍ തുറന്ന് കൊടുക്കാന്‍ ഇത് കാരണമാകും; മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ എളുപ്പത്തില്‍ പടരാന്‍ ഇത് വഴിയൊരുക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends