ഞെട്ടലോടെ ബന്ധുക്കള്‍... മകളുടെ കല്യാണ ദിവസം അച്ഛന്റെ മരണം തകര്‍ത്തു കളഞ്ഞു; എങ്കിലും മരണവിവരം അറിയിക്കാതെ കല്യാണം നടത്തി ബന്ധുക്കള്‍

കൊല്ലം പാരിപ്പള്ളിയിലാണ് ഒരു നാടിനെ ശരിക്കും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മകളുടെ വിവാഹ ദിവസം രാവിലെ അച്ഛനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കല്യാണത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് എല്ലാ ഒരുക്കങ്ങളും നടത്തി, മണിക്കൂറുകള്‍ മാത്രം ശേഷിക്കേയുള്ള ഈ സംഭവം ബന്ധുക്കളെ വല്ലാതെ അങ്കലാപ്പിലാക്കി. പക്ഷെ മരണവിവരം കൂടുതല്‍ പേരെ അറിയിക്കാതെ അവര്‍ വിവാഹം നടത്തി.
ചിറക്കര ഉളിയനാട് പ്രസാദ് ഭവനില്‍ ബി. ശിവപ്രസാദി(44)നെയാണ് ഞായറാഴ്ച രാവിലെ ഏഴോടെ ചിറക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപത്തെ കുടുംബ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.
മകള്‍ നീതുവിന്റെ വിവാഹം ഞായറാഴ്ച രാവിലെ 11ന് വിളപ്പുറം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. രാവിലെ ആറിന് വീട്ടില്‍നിന്ന് ബൈക്കുമായി പോയ ശിവ പ്രസാദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല. അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കള്‍ കുടുംബ വീടിനു മുന്നില്‍ ബൈക്ക് ഇരിക്കുന്നതു കണ്ടു. വീട്ടില്‍ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പാരിപ്പള്ളി പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എസ്.ജലജയാണ് ഭാര്യ. നിധിന്‍, നീതു, പ്രീജ എന്നവര്‍ മക്കളും ആര്‍.എസ്. ബിജു. മരുമകനുമാണ്. ശവസംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍ നടക്കും.
https://www.facebook.com/Malayalivartha

























