കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്റര്‍... പിന്നാലെ ബൈക്കില്‍ പാഞ്ഞ് കണ്ടക്ടറും

കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓടിയത് 18 കിലോമീറ്റര്‍. യാത്രക്കാരന്റെ ഡബിള്‍ ബെല്ലടി കേട്ടാണ് ഡ്രൈവര്‍ ബസ്സെടുത്തത്. ബത്തേരിയില്‍ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ആര്‍എസ്‌കെ 644 നമ്പര്‍ ബസാണ് ശനി രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതല്‍ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. തന്നെ കൂട്ടാകെ ബസ് പോയ കാര്യം കണ്ടക്ടര്‍ കൂത്താട്ടുകുളം ഡിപ്പോയില്‍ വിവരം അറിയിച്ചപ്പോഴാണ് ഡ്രൈവര്‍ കാര്യമറിയുന്നത്.
കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടര്‍ ഇല്ലെന്ന വിവരമറിയാതെ പോകാന്‍ തുടങ്ങിയ ഡ്രൈവറെ ഡിപ്പോ അധികൃതര്‍ തടയുകയായിരുന്നു. അപ്പോഴേക്കും മൂവാറ്റുപുഴയില്‍ നിന്ന് മറ്റൊരു ഡ്രൈവര്‍ ബൈക്കില്‍ കൂത്താട്ടുകുളത്ത് എത്തിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടര്‍ തിരികെ കയറും മുന്‍പ് യാത്രക്കാരില്‍ ഒരാള്‍ ഡബിള്‍ ബെല്ലടിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമാത്. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ കണ്ടക്ടര്‍ ഇല്ലെന്ന വിവരം ഡ്രൈവറും യാത്രക്കാരില്‍ ഭൂരിപക്ഷം പേരും അറിഞ്ഞില്ല.
ഇടയ്ക്ക് രണ്ടിടങ്ങളില്‍ ആളിറങ്ങാനും പുറപ്പെടാനും ബെല്ലടിച്ചതും ഡബിള്‍ ബെല്ലടിച്ചതും യാത്രക്കാര്‍ തന്നെയായിരുന്നു. തിരികെ കയറാനെത്തിയ കണ്ടക്ടര്‍ ബസ് കാണാതായതോടെ ഡിപ്പോയില്‍ അറിയിക്കുകയായിരുന്നു. ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുന്‍പ് ഇവിടേക്ക് സന്ദേശം എത്തി. തുടര്‍ന്ന് കണ്ടക്ടര്‍ എത്തിയതിന് ശേഷമാണ് യാത്ര തുടര്‍ന്നത്.
"
https://www.facebook.com/Malayalivartha

























