Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇമ്രാനെ കണ്ണ് തുറന്ന് കാണുക... ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയുടെ തിളക്കമാര്‍ന്ന വിജയത്തില്‍ അഭിനന്ദന പ്രവാഹം; ബാറ്റുകൊണ്ടും ബോളു കൊണ്ടും ഇന്ത്യ ഒറ്റക്കെട്ടാണെന്ന് തെളിയിച്ച മത്സരം; ജനങ്ങളെ വീണ്ടും ക്രിക്കറ്റിലേക്കടുപ്പിക്കുന്നു

10 JUNE 2019 11:31 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൈനിക ചിഹ്നം ധോണി ഉപയോഗിച്ചതിനാല്‍ കളിയാക്കിക്കൊണ്ട് പാക് മന്ത്രി രംഗത്തെത്തിയിരുന്നു. ഇതെന്താ മഹാഭാരത യുദ്ധത്തിനാണോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പോകുന്നതെന്ന് മന്ത്രി കളിയാക്കുകയായിരുന്നു. അതിന് ചുട്ട മറുപടിയായിരുന്നു ലോകത്തെ മികച്ച ടീമുകളായ സൗത്ത് ആഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ ഇന്ത്യയുടെ ആധികാരിക വിജയം. ഇന്ത്യക്ക് ക്രിക്കറ്റ് ഒരു മതമാണ്. ജീവവായുപോലെ. എല്ലാ ഇന്ത്യക്കാരും ടീം ഇന്ത്യയ്ക്കായാണ് പ്രാര്‍ത്ഥിക്കുന്നത്. മഹാഭാരത യുദ്ധം പോലെ തന്നെയാണ് ഓരോ ക്രിക്കറ്റ് മത്സരവും അവര്‍ കാണുന്നത്. ഓരോ ബാറ്റ്‌സ്മാന്‍ ഔട്ടാകുമ്പോഴും ഓരോ പോരാളി നഷ്ടപ്പെടുന്ന വിഷമമാണ് ഇന്ത്യക്കാര്‍ക്ക്. ലോകോത്തര ക്രിക്കറ്റ്താരം ഇംമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഇത്തരത്തിലുള്ള പ്രസ്താവന പാകിസ്ഥാന്‍ നടത്തിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉണ്ടായത്. 


വളരെ ആവേശം നിറഞ്ഞതയിരുന്നു കഴിഞ്ഞ ദിവസത്തെ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം. നിലവിലെ ചാമ്പ്യന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യക്ക് 36 റണ്ണിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 316 റണ്ണിന് ഓള്‍ഔട്ടായി. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരി (35 ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 55), ആരണ്‍ ഫിഞ്ച് (84 പന്തില്‍ 56), സ്റ്റീവ് സ്മിത്ത് (70 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 69) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ക്കു ടീമിനെ രക്ഷിക്കാനായില്ല. 25 പന്തില്‍ അര്‍ധ സെഞ്ചുറി നേടി കാരി അവസാന ഓവറുകളില്‍ ചെറത്തു നിന്നത് സ്‌കോര്‍ 300 ലെത്തിച്ചു. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതമെടുത്തു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (109 പന്തില്‍ 16 ഫോറുകളടക്കം 117) സെഞ്ചുറിയും നായകന്‍ വിരാട് കോഹ്ലിയുടെ (77 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 82) അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്കു തുണയായത്. 

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കെന്നിങ്ടണ്‍ ഓവലിലെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ തുടക്കം തന്നെ ഗംഭീരമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ധവാനും രോഹിതും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 127 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ചുറിയുമായിനിന്ന് ഇന്ത്യയെ ജയത്തിലേക്കു നയിച്ച രോഹിതാണ് ആദ്യം മടങ്ങിയത്. നഥാന്‍ കൗള്‍ട്ടര്‍ നീലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആലക്‌സ് കാരി പിടികൂടിയാണു രോഹിത് മടങ്ങിയത്. കോഹ്ലി ക്രീസിലെത്തിയതോടെ സ്‌കോറിങ്ങ് പഴയപോലെ വേഗത്തിലായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 93 റണ്ണെടുത്തു. 53 പന്തിലാണു ധവാന്‍ അര്‍ധ സെഞ്ചുറി നേടിയത്. 95 പന്തുകളിലാണു ധവാന്‍ ലോകകപ്പിലെ മൂന്നാം സെഞ്ചുറി കടന്നത്. ധവാനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ നഥാന്‍ ലിയോണ്‍ പിടികൂടി. ഇന്ത്യ 220 നില്‍ക്കേയാണു ധവാന്‍ മടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 48) ക്രീസിലെത്തിയതോടെ ഓസീസ് ബൗളര്‍മാര്‍ കൂടുതല്‍ വിയര്‍ത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ 81 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഒരു റണ്ണെടുത്തു നില്‍ക്കേ പുറത്താകേണ്ടിയിരുന്ന ഹാര്‍ദികിനെ ഭാഗ്യം തുണച്ചു. ഹാര്‍ദികിനെ വിക്കറ്റ് കീപ്പര്‍ കാരി വിട്ടുകളയുകയായിരുന്നു. നീലായിരുന്നു ബൗളര്‍. പാറ്റ് കുമ്മിന്‍സിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ആരണ്‍ ഫിഞ്ച് പിടിച്ചാണു പാണ്ഡ്യ മടങ്ങിയത്്. പകരം ക്രീസിലെത്തിയ എം.എസ്. ധോണിയും അടിച്ചു തകര്‍ക്കാനുള്ള മൂഡിലായിരുന്നു. 14 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 27 റണ്ണെടുത്ത ധോണി മടങ്ങുമ്പോള്‍ സ്‌കോര്‍ 338 എത്തി. അവസാന ഓവറിലെ അഞ്ചാം പന്തില്‍ കോഹ്ലിയും ക്രീസ് വിട്ടു. ധോനി പുറത്തായപ്പോള്‍ ക്രീസിലെത്തിയ ലോകേഷ് രാഹുല്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറടിച്ചു. 

ഇന്ത്യയുടെ ഇന്നിങ്‌സിലെ അവസാന പന്തും നേരിട്ടത് രാഹുലാണ്. അതും ഗാലറിയിലെത്തി. മൂന്നു പന്തില്‍ 11 റണ്ണുമായി രാഹുലും കേദര്‍ ജാദവും (0) പുറത്താകാതെനിന്നു. പത്ത് ഓവറില്‍ 74 റണ്‍ വഴങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസ് ബൗളര്‍മാരില്‍ ധാരാളി. കൗള്‍ട്ടര്‍ നീല്‍ 63 റണ്ണും മാര്‍കസ് സ്‌റ്റോനിസ് ഏഴ് ഓവറില്‍ 62 റണ്ണും വഴങ്ങി. ആറ് ഓവര്‍ എറിഞ്ഞ ലെഗ് സ്പിന്നര്‍ ആഡം സാംപ 50 റണ്‍ വഴങ്ങി. ശിഖര്‍ ധവാന്റെ സെഞ്ചുറിയോടെ ലോകകപ്പില്‍ ഇന്ത്യ ഒരു നേട്ടവും കൂടി കുറിച്ചു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ രാജ്യമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഇതുവരെ 27 സെഞ്ചുറികളാണ് ഇന്ത്യക്കാര്‍ അടിച്ചത്. 26 സെഞ്ചുറികളുള്ള നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണു പിന്നില്‍. മുന്‍ ചാമ്പ്യന്‍ ശ്രീലങ്കയുടെ പേരില്‍ 23 സെഞ്ചുറികളുണ്ട്. വെസ്റ്റിന്‍ഡീസ് 17 സെഞ്ചുറികളും ന്യൂസിലന്‍ഡ് 15 സെഞ്ചുറികളും സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവര്‍ 14 സെഞ്ചുറികള്‍ വീതം നേടി. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഏകദിനത്തില്‍ 2000 റണ്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം ഓപ്പണര്‍ രോഹിത് ശര്‍മയും സ്വന്തമാക്കി. ഓസീസിനെതിരേ 20 റണ്ണെടുത്തതിനു പിന്നാലെയാണ് രോഹിത് 2000 തികച്ചത്്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഓസീസിനെതിരേ ആദ്യം 2000 തികച്ചത്്. 37 ഇന്നിങ്‌സുകളിലായാണ് രോഹിത് 2000 റണ്ണെടുത്തത്. ഓസീസിനെതിരേ ഏറ്റവും കൂടുതല്‍ റണ്ണെടുത്ത താരം സച്ചിനാണ്. 3077 റണ്ണാണു സച്ചിന്റെ ആകെ നേട്ടം. വെസ്റ്റിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സ് (2262 ), വിവിയന്‍ റിച്ചാഡ്‌സ് (2187) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രോഹിതാണു നാലാമത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends