സിസ്റ്റര്‍ അഭയ കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ വിചാരണ ഇന്ന് സി.ബി.ഐ കോടതിയില്‍ ആരംഭിക്കും

സിസ്റ്റര്‍ അഭയ കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ വിചാരണ തിങ്കളാഴ്ച സി.ബി.ഐ കോടതിയില്‍ ആരംഭിക്കും. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയാണ് വിചാരണ ഇപ്പോള്‍ നടക്കുന്നത്. വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ വിടുതല്‍ ഹരജി ഹൈകോടതി ഏപ്രില്‍ ഒമ്പതിന് തള്ളിയിരുന്നു. ഈ ഉത്തരവ് കിട്ടിയാല്‍ ഉടന്‍ തന്നെ രണ്ട് പ്രതികളുടെ വിചാരണ സി.ബി.ഐ കോടതി ആരംഭിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
പുതുതായി ചുമതലയേറ്റ സി.ബി.ഐ കോടതി സ്‌പെഷല്‍ ജഡ്ജി കെ. സനില്‍കുമാറാണ് കേസ് പരിഗണിക്കുന്നത്. ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ട സി.ബി.ഐ കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ ഇപ്പോള്‍ ഹൈകോടതിയുടെ പരിഗണനയിലാണുള്ളത്.
https://www.facebook.com/Malayalivartha

























