പ്രോഗ്രസ്സ് കാര്‍ഡ് ഇന്ന് കിട്ടും, പിണറായി സര്‍ക്കാരിന് എത്ര മാര്‍ക്ക്; നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് പുറത്തിറങ്ങും

നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് പുറത്തിറങ്ങും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറും.
ഇടതുപക്ഷത്തിന്റെ വാഗ്ദാനങ്ങളില്‍ എത്രത്തോളം നടപ്പിലാക്കി എന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. എന്നാല്‍ പ്രോഗ്രസ് റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഭരിക്കാനുളള അര്‍ഹത പോലുമില്ലാത്ത സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും തെരഞ്ഞെടുപ്പിലെ തോല്‍വിക്കും പിന്നാലെ സിപിഎമ്മിനെതിരെ സിപിഐയും മറ്റ് ഘടകക്ഷികളും പരസ്യമായി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ മുഖം രക്ഷിക്കാനുളള സര്‍ക്കാരിന്റെ നീക്കമായാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിമര്‍ശനവുമായി സിപിഐ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha

























