കേരളത്തില്‍ കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

കേരളത്തില്‍ കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം 15 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് കൃഷിമന്ത്രി സുനില്‍ കുമാര്‍ അടിയന്തര പ്രമേയത്തിന് മറുപടിയായി സഭയില്‍ പറഞ്ഞു.
ഇടുക്കിയില്‍ പത്ത് കര്‍ഷകരും വയനാട്ടില്‍ അഞ്ച് കര്‍ഷകരുമാണ് ജീവനൊടുക്കിയത്. കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍ഷക വായ്പയ്ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്കായി 204 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. വിള നഷ്ടത്തിന് 51 കോടി രൂപ ഇന്‍ഷുറന്‍ ലഭ്യമാക്കിയെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha

























