ചങ്ങരംകുളത്ത് കെ എസ് ആര്‍ ടി സി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് കെ എസ് ആര്‍ ടി സി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കാര്‍ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍(38)ആണ് മരിച്ചത്. ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം നടന്നത്. സഹയാത്രികനായ പത്തനംതിട്ട ആങ്ങമൊഴി സ്വദേശി ഷിയാസ്(16) ന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടൂര്‍ കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസും സ്‌കൂള്‍ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ സത്താര്‍ മരിച്ചിരുന്നു. മൃതദേഹം ചങ്ങരംകുളം സണ്‍ റൈസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍. വാനിലെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം
https://www.facebook.com/Malayalivartha

























