സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിന് സമ്മാനമായി നല്‍കുന്നത് തൈക്കൂടത്തേക്കുള്ള മെട്രോ സര്‍വീസ്

സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിന് സമ്മാനമായി നല്‍കുന്നത് തൈക്കൂടത്തേക്കുള്ള മെട്രോ സര്‍വീസാണ് . എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍നിന്ന് തൈക്കൂടത്തേക്കുള്ള സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ മെട്രോയുടെ നീളവും പ്രൗഢിയുമാണ് കൂടുന്നത്. കേരളത്തിന്റെ ആദ്യ മെട്രോ എന്ന തലയെടുപ്പോടെയുള്ള കുതിപ്പ് രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് .
2017 ജൂണ്‍ 17നാണ് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തേക്ക് മെട്രോ സര്‍വീസ് തുടങ്ങിയത് . ഇതിനകം മെട്രോയിലേറിയത് 2.38 കോടി യാത്രക്കാരാണ് ടിക്കറ്റ് ഇനത്തില്‍ തന്നെ 76.92 കോടി രൂപ നേടാന്‍ മെട്രോയ്ക്ക് കഴിഞ്ഞു.
https://www.facebook.com/Malayalivartha

























