പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; ഒരാൾ മരിച്ചു

പെരുമ്ബാവൂര്‍ മാറമ്ബളളിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ ബസില്‍ ഉള്‍പ്പെടെ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്.
നിയന്ത്രണം വിട്ട കാര്‍ ആദ്യം മറ്റൊരു കാറിലാണ് ഇടിച്ചത്. ഈ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി വണ്ടന്‍മേട് സ്വദേശി കരിമ്ബാനയ്ക്കല്‍ ജോസഫ് ചാക്കോ (51) ആണ് അപകടത്തില്‍ മരിച്ചത്.
ബസിനകത്ത് കുട്ടികളില്ലായിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. കുട്ടികളെ സ്‌കൂളില്‍ ഇറക്കി മടങ്ങുമ്ബോഴായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ മറ്റൊരാളെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























