മമതയുടെ മരണം കാണിക്കുന്നവർക്ക് വാഗ്‌ദാനം; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്നയാള്‍ക്ക് ഒരു കോടി രൂപ വാഗ്‌ദാനം ചെയ്ത് കത്ത്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മരിച്ചു കിടക്കുന്നത് കാണിച്ചു തരുന്നയാള്‍ക്ക് ഒരു കോടി രൂപ വാഗ്‌ദാനം ചെയ്ത് കത്ത്. അരാംബാഗിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അപരുപ പോഡറിനാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. ഇതോടെ അപരുപ ശ്രീരാംപുര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. കത്തില്‍ മമതയുടെ മോര്‍ഫ് ചെയ്ത ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രജ്വീര് കില്ല എന്നയാളുടെ പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഫോണ്‍ നമ്ബറും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്തിലെ ഫോണ്‍ നന്പര് രാജ്വീര് കില്ല എന്ന പേരില്‍ തന്നെയുള്ള ബിന്ധാനഗര് സ്വദേശിയുടേതാണ്. തന്റെ പേരും ഫോണ്‍ നമ്ബറും വ്യാജ കത്തെഴുതാന്‍ ഉപയോഗിച്ചെന്ന് കാണിച്ച് ഇയാളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ബി.ജെ.പി എം.പി സൗമിത്ര ഖാന്‍ ഇന്നലെ മമതാ ബാനര്‍ജിയെ പിശാചെന്ന് വിളിച്ചിരുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തല്ലിക്കാനാണ് മമതയുടെ ശ്രമിക്കുന്നതെന്നും സൗമിത്ര ആരോപിച്ചു. ഇതിന് പിന്നാലെയാണ് മമതയെ പിശാചായി ചിത്രീകരിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്.
മമത ബാനര്‍ജി ഒരു പിശാചായി മാറിയിരിക്കുന്നു. അവര്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ രക്തം കുടിക്കാന്‍ തയ്യാറായിരിക്കുകയാണ്. അവരും അവരുടെ പാര്‍ട്ടിയും ആളുകളോട് ഹിന്ദു മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ പരസ്പരം പോരടിക്കാനാണ് ആവശ്യപ്പെടുന്നത്’- സൗമിത്ര പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നിരവധി ആക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ‘ഞങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലാന്‍ അവര്‍ ഉത്തരവിട്ടിട്ടുണ്ട്. ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടു വരണം. എത്രയും പെട്ടെന്ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണം. ഇവിടുത്തെ ക്രമസമാധാനം തകര്‍ന്നു കൊണ്ടിരിക്കുകയാണ്’- സൗമിത്ര ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.
ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗം മുകുള്‍ റോയ് കേന്ദ്ര മന്ത്രിക്ക് സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്.
മോദിയെ പാകിസ്ഥാന്‍ വ്യോമപാതയിലൂടെ പറക്കാന്‍ അനുവദിക്കണം; പാകിസ്ഥാനോട് ഇന്ത്യ
എന്നാല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലെ അനാവശ്യമായി ഇടപെടലാണെന്ന് ബംഗാള്‍ മന്ത്രി ജ്യോതി പ്രിയ മല്ലിക് കുറ്റപ്പെടുത്തിയിരുന്നു.‘സംസ്ഥാനത്തെ ക്രമസമാധാനം ഭരണഘടന നിഷ്‌കര്‍ഷിച്ച പ്രകാരമാണ്, കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ല. കേന്ദ്ര മന്ത്രി ബി.ജെ.പിയുടെ ആഭ്യന്തരമന്ത്രി അല്ലെന്നും, രാജ്യത്തിന്റെതാണെന്നും ഓര്‍ത്താല്‍ നന്ന്’- എന്നായിരുന്നു മല്ലിക് പറഞ്ഞത്.
https://www.facebook.com/Malayalivartha

























