Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ശബരിമല സമരത്തില്‍ ഒപ്പംനിന്നവര്‍ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ടിട്ടും കേരളത്തിന്റെ ജനമനസ്സ് കീഴടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാസ് പ്ലാന്‍

10 JUNE 2019 07:41 PM IST
മലയാളി വാര്‍ത്ത

ശബരിമല സമരത്തില്‍ ഒപ്പംനിന്നവര്‍ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ടിട്ടും കേരളത്തിന്റെ ജനമനസ്സ് കീഴടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാസ് പ്ലാന്‍. അതിന്റെ ഭാഗമായാണ് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങളായിരിക്കില്ല ബി.ജെ.പി ഇനി കേരളത്തില്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. വര്‍ഗീയതയും വ്യാജപ്രചരണങ്ങളും അഴിച്ചുവിടാതെ വികസനത്തിന്റെ രാഷ്ട്രീയമായിരിക്കും മുന്നോട്ട് വയ്ക്കുക. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ റെയില്‍വേ പദ്ധതികള്‍ നടപ്പാക്കിയത്. അതിന്റെ ഗുണം വോട്ടായി മാറിയിരുന്നു. പക്ഷെ, വിജയിക്കാനായില്ല. ഇപ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിവരുകയാണ്. ആഞ്ഞ് പിടിച്ചാല്‍ വട്ടിയൂര്‍ക്കാവും കഴക്കൂട്ടവും ബി.ജെ.പിക്ക് പിടിച്ചെടുക്കാനാവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. 

അക്രമ രാഷ്ട്രീയം ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ഇഷ്ടപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് പുതിയ ശൈലി തെരഞ്ഞെടുക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. ശബരിമല സമരത്തില്‍ എന്‍.എസ്.എസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് ആദ്യം പിന്തുണ നല്‍കിയ ശേഷം പിന്നീട് സമദൂരത്തിലേക്ക് തിരിയാന്‍ കാരണം അക്രമ സംഭവങ്ങളാണെന്ന വിലയിരുത്തല്‍ ഒ. രാജഗോപാലിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ പാടില്ലായിരുന്നെന്ന നിലപാടിലാണ് മറ്റ് ചില നേതാക്കള്‍. റെഡി ടു വെയ്റ്റ് ക്യാമ്പയിന്‍ നടത്തിയ യുവതികളടക്കം തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് ഇതിന്റെ ഭാഗമായാണെന്ന് ഇവരുടെ വിലയിരുത്തല്‍. തിരുവനന്തപുരവും പത്തനംതിട്ടയും വിജയിക്കുമെന്ന വിശ്വാസമായിരുന്നു ദേശീയനേതൃത്വത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ന്യൂനപക്ഷങ്ങളും ഹൈന്ദവരും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയായിരുന്നു. ശബരിമല സമരത്തില്‍ അവര്‍ കാര്യമായി ഒന്നും ചെയ്തില്ലെങ്കിലും അക്രമം നടത്തിയില്ല. അതുകൊണ്ടാണ് ജനം അവര്‍ക്കൊപ്പം നിന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ നിന്ന് ഒരു എം.പിയെ പോലും കിട്ടിയില്ലെങ്കിലും വികസനപ്രവര്‍ത്തനങ്ങളില്‍ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് ദീര്‍ഘവീക്ഷണത്തോടെയാണ്. കേന്ദ്രം ഒന്നും തരുന്നില്ല എന്ന പരാതികള്‍ ഒഴിവാക്കാനായിരിക്കും നീക്കം. രാജ്യത്തെ എല്ലാ ജനങ്ങളുടെയും പ്രധാനമന്ത്രിയായിരിക്കും താനെന്നും മോദി വ്യക്തമാക്കിയത് കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും വെട്ടിലാക്കിയിട്ടുണ്ട്. നാടിന്റെ പുരോഗതിക്ക് ജനം തടസ്സം നില്‍ക്കില്ലെന്ന് മോദിക്കറിയാം. വികസനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയാല്‍ രാഷ്ട്രീയം നോക്കാതെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും. അതിനാല്‍ അത്തരത്തിലുള്ള സമീപനമായിരിക്കും ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുക. അത് കോണ്‍ഗ്രസിനും സി.പി.എമ്മിലും വലിയ തിരിച്ചടിയാകും എന്ന കാര്യത്തില്‍ സംശയമില്ല. വി. മുരളീധരന് പ്രവാസികാര്യ വകുപ്പ് നല്‍കിയത് തന്നെ കേരളത്തെ ലക്ഷ്യം വെച്ചാണ്. 

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണെങ്കിലും വി.മുരളീധരന്റെ പ്രധാനപ്രവര്‍ത്തനം കേരളം കേന്ദ്രീകരിച്ചായിരിക്കും. ശബരിമലയിലും ഗുരുവായൂരിലും അടക്കം പ്രത്യേകം പദ്ധതികള്‍ നടപ്പാക്കും. ഇടഞ്ഞ് നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശനേയും എസ്.എന്‍.ഡി.പിയേയും അനുനയിപ്പിക്കാനുള്ള നീക്കങ്ങളും താമസിക്കാതെ ഉണ്ടാവും. ദേശീയപാതാ വികസനത്തില്‍ കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ഗഡ്കരി മികച്ച പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ പരസ്യമായി പ്രശംസിച്ചിരുന്നു. അതിനാല്‍ റോഡുകള്‍, റെയില്‍വേ, ഫിഷറീസ് തുടങ്ങിയ മേഖലകളില്‍ കുടുതല്‍ പദ്ധതികളും മറ്റും കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റുകള്‍ നേടുകയാണ് മറ്റൊരു ലക്ഷ്യം. അതിന് മുന്നോടിയായി സംസ്ഥാന ഘടകത്തില്‍ അടിമുടി മാറ്റങ്ങളുണ്ടാവുമെന്നും അറിയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends