ഏഴ് ജില്ലകളില്‍ നിന്ന് 50 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ചിട്ടി കമ്പനി ഉടമകളില്‍ ഒരാള്‍ ഒഴികെയുള്ളവരെല്ലാം ഒളിവിലാണെന്ന് മുഖ്യമന്ത്രി

എല്‍.ഡി.എഫ് സര്‍ക്കാര്‍ നാലാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഏഴ് ജില്ലകളില്‍ നിന്ന് 50 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ചിട്ടി കമ്പനി ഉടമകളില്‍ ഒരാള്‍ ഒഴികെയുള്ളവരെല്ലാം ഒളിവിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ ടെല്‍സണ്‍, നെല്‍സണ്‍ എന്നിവര്‍ മാനേജിംഗ് ഡയറക്ടര്‍മാരായ ടി.എന്‍.ടി ചിറ്റ് െ്രെപവറ്റ് ലിമിറ്റഡ് എന്ന ചിട്ടിക്കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. തൃശ്ശൂര്‍ ജില്ലയിലെ തേലപ്പിള്ളിയാണ് ആസ്ഥാനം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 33 ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന സ്ഥാപനം നിരവധി ആളുകളെ ചേര്‍ത്ത് തവണകളായി പണം കൈപ്പറ്റിയ ശേഷം കാലാവധിയെത്തിയ ചിട്ടി തുകകള്‍ യഥാസമയം നല്‍കാതെ 50 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ സ്ഥാപനത്തിന്റെയും നടത്തിപ്പുകാരുടെയും പേരില്‍ 537 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായ എറണാകുളം മൂത്തകുന്നം സ്വദേശി അനിരുദ്ധന്‍ എന്നയാളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഒളിവില്‍ പോയ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തിവരുന്നു. ചിട്ടിഫണ്ടിന്റെ ഓഫീസുകള്‍ റെയ്ഡ് ചെയ്ത് രേഖകളും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവയും കണ്ടെടുത്തിട്ടുണ്ട്. എല്ലാ ജില്ലകളിലെയും ജില്ലാ െ്രെകംബ്രാഞ്ച് ഉ്യടജമാരുടെ നേതൃത്വത്തില്‍ അതത് സ്‌റ്റേഷനുകളില്‍ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നു. അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറുന്നതിന് തീരുമാനിച്ചിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പണം നിക്ഷേപിച്ചവരുടെ അവസ്ഥ പരിതാപകരമാണ്.
വഞ്ചിതരായ പതിനായിരത്തോളംപേരാണ് നീതിക്കായി കാത്തിരിക്കുന്നത്. 55 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയിട്ടുള്ള പ്രാഥമിക കണക്ക്. കരുവന്നൂര്‍ തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കുറിക്കമ്പനി പൂട്ടി ഉടമകള്‍ സ്ഥലംവിട്ടതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് നിക്ഷേപകര്‍ അറിയുന്നത്. 25000 രൂപ മുതല്‍ 15 ലക്ഷം വരെ നിക്ഷേപമുള്ളവരാണ് പരാതി നല്‍കിയിട്ടുള്ളത്. പതിനായിരത്തിലധികംപേര്‍ ഇടപാടുകാരായി ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. മിക്ക കുറികളും വട്ടമെത്തിയ സമയത്താണ് കമ്പനി പൂട്ടിയതെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. അഞ്ച് മാസം കഴിഞ്ഞിട്ടും പ്രതികളെ മുഴുവന്‍ പിടികൂടാന്‍ കഴിയാഞ്ഞതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
തൃശൂരിലെ ഒരു ഡസനോളം പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ വാങ്ങിയെങ്കിലും അന്വേഷണനടപടികളില്‍ അവ്യക്തതയുണ്ടെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ഉടമകള്‍ മുന്‍കൂട്ടി പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. തട്ടിപ്പ് നടത്തുന്നതിന് നാല് മാസം മുമ്പ് ഉടമകള്‍ മറ്റൊരു ട്രസ്റ്റിലേക്ക് തുക മാറ്റിയിരുന്നു. ശാഖകളിലെ പിരിഞ്ഞുകിട്ടുന്ന തുകയില്‍ നിന്ന് ദിവസേന ആയിരം മുതല്‍ അയ്യായിരം വരെ ഡയറക്ടര്‍മാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിരുന്നതായി ജീവനക്കാരും മൊഴിനല്‍കിയിരുന്നു. ജീവനക്കാരിലൂടെ പണം പിരിച്ചെടുത്ത് കൂടുതല്‍ ചിട്ടികള്‍ തുടങ്ങുകയായിരുന്നു. ഒപ്പം കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ നിക്ഷേപവും സ്വീകരിച്ചു. സംസ്ഥാനത്തെ ചില ഉന്നത രാഷ്ട്രീയനേതാക്കള്‍ ഇടപെട്ടാണ് കേസില്‍ മെല്ലെപ്പോക്ക് തുടരുന്നതെന്നും ആക്ഷേപമുണ്ട്.
കുറിക്കമ്പനി ഉടമകള്‍ നിക്ഷേപകരുടെ പണം ഉപയോഗിച്ച് എറണാകുളം നോര്‍ത്ത് പറവൂരില്‍ ധാരാളം സ്ഥലം വാങ്ങിയിട്ടുണ്ട്. താമസിക്കുന്ന വീടിനു പുറമേ നാല് വീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുള്ളതായി ജീവനക്കാര്‍ ആരോപിക്കുന്നു. വരാപ്പുഴ, കൊല്ലം എന്നിവിടങ്ങളിലും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനുപുറമേ രണ്ട് ഫിഷിങ് ബോട്ടുകളുമുണ്ട്. ഇതെല്ലാം കണ്ടുകെട്ടി ഇടപാടുകാര്‍ക്ക് പണം നല്‍കണമെന്ന് ജീവനക്കാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരുതരത്തിലുമുള്ള നിയമനടപടികളും ഉണ്ടാകാത്തതിലും പ്രതികളെ പിടികൂടാത്തതിലും ദുരൂഹതയുണ്ട്.
https://www.facebook.com/Malayalivartha

























