Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സി ഒ ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം അന്വേഷിക്കുന്നത് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എയായ ടി.വി രാജേഷുമാണ്

10 JUNE 2019 08:27 PM IST
മലയാളി വാര്‍ത്ത

സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലപാതകങ്ങളെയും അതേ തുടര്‍ന്ന് അവര്‍ സ്വന്തം നിലയില്‍ നടത്തുന്ന അന്വേഷണങ്ങളെയും പ്രഹസനമെന്നല്ല, അതുക്കുംമേലെയുള്ള എന്തെങ്കിലും വിശേഷണമായി വേണം കാണാന്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നമ്മളത് കണ്ടതാണ്. അതിലും വലിയ കോമഡിയാണ് സി.ഒ.ടി നസീര്‍ വധക്കേസ് അന്വേഷണത്തില്‍ പാര്‍ട്ടി നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം പ്രവര്‍ത്തകനുമായിരുന്ന സി ഒ ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം അന്വേഷിക്കുന്നത് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എയായ ടി.വി രാജേഷുമാണ്. സി പി എം അംഗങ്ങള്‍ക്കോ അനുഭാവികള്‍ക്കോ പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഈ രണ്ടംഗ കമ്മീഷനെ നിയമിച്ചത്. 

തന്നെ ആക്രമിക്കാന്‍ തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീര്‍ ഗൂഢാലോചന നടത്തിയെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു. അതില്‍ സത്യാവസ്ഥയുണ്ടോ എന്നാണ് പാര്‍ട്ടി പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 19ന് രാത്രിയാണ് നസീറിന് നേരെ ആക്രമണമുണ്ടായത്.. അക്രമത്തില്‍ പരിക്കേറ്റ നസീറിനെ പി.ജയരാജന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. അക്രമണത്തിന് പിന്നില്‍ പി ജയരാജന് പങ്കില്ലെന്ന് നസീര്‍ വ്യക്തമാക്കിയിരുന്നു. നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയോട് ' ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സമിതി അംഗങ്ങളായ ടി.വി രാജേഷ് എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരീന്ദ്രനുമാണ് വിവിധ വ്യക്തികളില്‍ നിന്ന് തെളിവെടുപ്പ് നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

തന്നെ ആക്രമിച്ചതില്‍ മുഖ്യപങ്കുണ്ടെന്ന് നസീര്‍ മൊഴി കൊടുത്തിട്ടും എ എന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പോലിസ് ഇനിയും കാര്യമായ നടപടികള്‍ ആരംഭിച്ചിട്ടില്ല. അതിനിടയിലാണ് പാര്‍ടി വക സമാന്തര അന്വേഷണം. തലശ്ശേരി:മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലക്കേസില്‍ പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ എന്നിവരുള്‍െപ്പടെ ആറാളുകളുടെ പേരില്‍ വധഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. തലശ്ശേരി ജില്ലാ കോടതിയില്‍ സി.ബി.ഐ. സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് കൊലപാതകം നടത്താന്‍ ക്രിമനല്‍ ഗൂഢാലോചന (120 ബി) നടത്തിയെന്നതുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ അഞ്ച് വകുപ്പുകള്‍ ചുമത്തിയത്. കുറ്റപത്രത്തില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. ഇവരുള്‍പ്പെടെ 28 മുതല്‍ 33 വരെ പ്രതികള്‍ക്കെതിരേയാണ് വധഗൂഢാലോചനക്കുറ്റമുള്ളത്. കൊലപാതകം നടത്തുന്നതിനുള്ള ക്രമിനല്‍ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, മാരകായുധം ഉപയോഗിക്കല്‍, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കൊലപാതക കേസിലെ രണ്ട് പ്രതികള്‍ വധശ്രമക്കേസ് അന്വേഷിക്കുന്നു. ഇത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്. പൊടിയിടുന്നതിനൊപ്പം കണ്ണൂരിലെ പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. പി.ജയരാജനെ പുകച്ച്പുറത്ത് ചാടിച്ചതിന് പിന്നിലുള്ളവരുടെ ഒപ്പമാണ് ഷംസീര്‍ എം.എല്‍.എ ഉള്ളതെന്നും അവര്‍ക്കൊരു കൊട്ട് കൊടുക്കാനാണ് ഈ അന്വേഷണമെന്നും കേള്‍ക്കുന്നു. എന്തായാലും ഇത് കുമ്പളങ്ങി നൈറ്റ്‌സിലെ സജി നടത്തിയതിലും വലിയ പ്രഹസനമായിപ്പോയി. പി.കെ ശശി പാര്‍ട്ടി ഓഫീസില്‍ വെച്ച് വനിതാ നേതാവിനോട് 'പ്രഹസനം' കാ്ട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം നമ്മള് കണ്ടതല്ലേ? അന്ന് പാര്‍ട്ടി നിയമനടപടി സ്വീകരിച്ചിരുന്നെങ്കില്‍ ശശിയിന്ന് അഴിയെണ്ണിയേനെ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, പാര്‍ട്ടി പാര്‍ട്ടിയുടെ ലൈനിലും. അതല്ലേ വൈരുദ്ധ്യാത്മിക ഭൗതികവാദം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends