കളക്‌ട്രേറ്റ് വളപ്പിനുള്ളില്‍ നിന്നിരുന്ന മരം മറിഞ്ഞു വീണ് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

കനത്ത മഴയില്‍ എറണാകുളം കളക്‌ട്രേറ്റ് വളപ്പിനുള്ളില്‍ നിന്നിരുന്ന വലിയ മരം മറിഞ്ഞു വീണ് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. എടത്തല സ്വദേശി അഷ്റഫ് ആണ് മരിച്ചത്.ലോട്ടറി വില്‍പ്പനക്കാരനായ അഷ്റഫ് കളക്‌ട്രേറ്റ് പുറത്തെ റോഡിലൂടെ സ്കൂട്ടറില്‍ പോകുന്പോള്‍ മരം ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഫയര്‍ഫോഴ്സ് മരം വെട്ടിമാറ്റാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























