Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയതിന് പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി പുതിയ ന്യായീകരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു

10 JUNE 2019 08:23 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയതിന് പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി പുതിയ ന്യായീകരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. യുവതീപ്രവേശ വിധിയുടെ മറവില്‍ ബി.ജെ.പിയും യു.ഡി.എഫും വിശ്വാസികളെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വാദം. പാര്‍ട്ടി കുടുംബങ്ങളിലെ വിശ്വാസികളെ പോലും പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന രീതിയിലായിരുന്ന പ്രചരണം. അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേരള ഘടകത്തിന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബംഗളിലും തൃപുരയിലും കേരളത്തിലും അടക്കമുള്ള എല്ലായിടത്തും പാര്‍ടിയെ ശക്തിപ്പെടുത്താന്‍ 11 ഇന കര്‍മ്മ പരിപാടിക്കും കേന്ദ്ര കമ്മിറ്റി രൂപം നല്‍കി. 2015ല്‍ കൊല്‍ക്കത്ത പ്‌ളീനം അംഗീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ വീഴ്ച വരുത്തിയെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി.

കേരളത്തിലെ തോല്‍വിക്ക് മാത്രമല്ല ബംഗാളിലെ തോല്‍വിക്കും കോണ്‍ഗ്രസിനെ പഴിചാരാന്‍ യച്യൂരി മറന്നില്ല. ബിജെപിക്കും തൃണമൂലിനുമെതിരെ കൈകോര്‍ക്കാന്‍ , രാഹുല്‍ഗാന്ധി പറഞ്ഞിട്ടും ബംഗാളിലെ കോണ്‍ഗ്രസ് ഘടകം തയ്യാറായില്ലെന്നും യച്ചൂരി ആരോപിച്ചു. പാര്‍ട്ടിയുടെ കരുത്തും സ്വാധീനവും കേരളത്തില്‍ ഉള്‍പ്പെടെ എല്ലായിടത്തും മോശമാകുന്നെന്നും സിപിഎം കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ശബരിമല വിഷയം ന്യൂനപക്ഷങ്ങളെയും അകറ്റിയെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ച് ആക്ടും സുന്നിപള്ളികളിലെ സ്ത്രി പ്രവേശനവും ചര്‍ച്ചയായതോടെ ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫ് കൂടാരത്തിലേക്ക് ചേക്കേറി. അതാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിക്ക് കാരണമായത്. ശബരിമല വിഷയം ഹൈന്ദവ വിശ്വാസികളുടെ വോട്ട് ഇല്ലാതാക്കി. 

ശബരിമല വിഷയത്തില്‍ സര്‍ക്കാരും പാര്‍ടിയും എന്തുകൊണ്ടാണ് കോടതി വിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന് വിശ്വാസികളെ മനസ്സിലാക്കി അവരെ പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടുവരണം. ആറ് മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ആ വിശ്വാസം വീണ്ടെടുക്കണം. പാര്‍ട്ടി കുടുംബങ്ങളിലുള്ളവരുമായും അനുഭാവികളുമായും ആശയവിനിമയം നടത്തണം. തെറ്റിദ്ധാരണകള്‍ മാറ്റണം. അത്തരത്തിലുള്ള പ്രവര്‍ത്തനം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകണം. താഴേ തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ഇടത് ഐക്യം, മതേതര കൂട്ടായ്മ, ബി.ജെ.പിയുടെ വര്‍ഗീയതയെ തളര്‍ത്തുക തുടങ്ങിയ 11 കര്‍മ്മ പരിപാടികളാണ് ഇതിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബംഗാളിലും തൃപുരയിലും മൂന്നാംസ്ഥാനത്തേക്ക് പോയത് അടുത്തതവണ മറികടക്കണം. വലിയ വെല്ലുവിളിയാണ്. അതിനായി ജനകീയ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചു. 

കൊല്‍ക്കത്ത പ്‌ളീനം അംഗീകരിച്ച തീരുമാനങ്ങള്‍ പല സംസ്ഥാന ഘടകങ്ങളും നടപ്പാക്കിയിട്ടില്ല. അതിനാല്‍ മൂന്ന് മാസത്തിനകം സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിക്ക് നല്‍കണം. ശേഷം വിശാലമായ കേന്ദ്ര കമ്മിറ്റിയോ, പ്‌ളീനമോ വിളിക്കും. അങ്ങനെ നിരവധി നവീകരണ പ്രക്രീയകളാണ് കേന്ദ്രകമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ബംഗാളിലും തൃപുരയിലും അടക്കം ചില നേതാക്കള്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ച് പാര്‍ട്ടി മിണ്ടുന്നില്ല. കേരളത്തിലെ പരാജയത്തിന് ഒരുപരിധി വരെ മുഖ്യമന്ത്രിയുടെ നിലപാട് കാരണമായെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. അതേക്കുറിച്ച് പ്രതികരിക്കാനും യച്യൂരി തയ്യാറായില്ല. അടുത്ത രണ്ട് വര്‍ഷം സല്‍ഭരണം നടത്തി കേരളത്തില്‍ അധികാരം നിലനിര്‍ത്തുകയാണ് ലക്ഷ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends