Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമുള്ള ആദ്യ എല്‍.ഡി.എഫ് സംസ്ഥാന സമിതി ഇന്ന്... തെരഞ്ഞെടുപ്പ് വിലയിരുത്തലും വരാനിരിക്കുന്ന ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പും ഭരണപരമായ വിഷയങ്ങളും പരിഗണനയില്‍

11 JUNE 2019 06:51 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമുള്ള ആദ്യ എല്‍.ഡി.എഫ് സംസ്ഥാന സമിതി ഇന്ന് ചേരും. വൈകുന്നേരം നാലിനാണ് യോഗം ചേരുക. ഘടകകക്ഷികള്‍ പ്രത്യേകം നേതൃയോഗം ചേര്‍ന്ന് പരാജയ കാരണങ്ങളെക്കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ നടത്തിയെങ്കിലും മുന്നണി യോഗം ചേരുന്നത് ആദ്യമായിട്ടാണ്.

തെരഞ്ഞെടുപ്പ് വിലയിരുത്തലും വരാനിരിക്കുന്ന ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പും ഭരണപരമായ വിഷയങ്ങളും പരിഗണനയിലുണ്ട്. എല്‍.ഡി.എഫിന് നഷ്ടപ്പെട്ട വിശ്വാസികളെ തിരിച്ചുപിടിക്കാനുള്ള വഴിതിരയലാവും പ്രധാനമായുള്ള അജണ്ട. പരമ്പരാഗതമായി ലഭിച്ചിരുന്ന ഹിന്ദു വോട്ടുകളിലെ വന്‍ ചോര്‍ച്ചയാണ് പരാജയ വ്യാപ്തി വര്‍ധിക്കാന്‍ കാരണമെന്നാണ് സി.പി.ഐ, എല്‍.ജെ.ഡി, ജെ.ഡി (എസ്), എന്‍.സി.പി, കേരള കോണ്‍ഗ്രസ് (ബി) കക്ഷികളുടെ വിലയിരുത്തല്‍.


എല്‍.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകള്‍ യു.ഡി.എഫിലേക്കും ബി.ജെ.പിയിലേക്കും പോയി. ന്യൂനപക്ഷങ്ങളോട് മൃദുസമീപനം കാണിക്കുമ്പോള്‍ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപവും വന്‍ തിരിച്ചടിയായി. ശബരിമല കോടതി വിധി നടപ്പാക്കിയത് ശരിയാണെങ്കിലും രണ്ട് സ്ത്രീകളെ ക്ഷേത്ര ദര്‍ശനത്തിന് പൊലീസ് അകമ്പടിയോടെ കൊണ്ടുപോയതാണ് സ്ത്രീ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയത് എന്ന വിമര്‍ശനം പല കക്ഷികളുടെയും യോഗത്തില്‍ ഉയര്‍ന്നിരുന്നു. സി.പി.എമ്മും സി.പി.ഐയും മാത്രം സീറ്റ് പങ്കുവെച്ചതില്‍ എല്‍.ജെ.ഡി, ജെ.ഡി (എസ്)ന് നീരസം ഉണ്ട്. എല്‍.ഡി.എഫിന്റെ ശൈലിയില്‍ മാറ്റം ആവശ്യമെന്ന് ജെ.ഡി (എസ്) നേതാവ് എ. നീലലോഹിതദാസ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

തോല്‍വിയില്‍ ശബരിമല പങ്ക് ആദ്യം നിഷേധിച്ച സി.പി.എം, കഴിഞ്ഞ സംസ്ഥാന സമിതിക്ക് ശേഷം അതംഗീകരിച്ചു. സി.പി.എം അപ്രമാദിത്വത്തിനു കക്ഷികള്‍ കീഴടങ്ങുന്നുവെന്ന വിമര്‍ശനവുമുണ്ട്.

പരാജയത്തില്‍നിന്ന് കരകയറിയെന്ന് അണികളെ വിശ്വസിപ്പിക്കാന്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കണം. മഞ്ചേശ്വരം, പാല, കൊച്ചി, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരത്തും പാലയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് നാലിടങ്ങളില്‍ എം.എല്‍.എമാര്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടു. ആറില്‍ അരൂര്‍ ഒഴികെ അഞ്ച് സീറ്റും നിലവില്‍ യു.ഡി.എഫിനൊപ്പമാണ്. അട്ടിമറി വിജയമാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends