തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആറു മാസത്തെ അവധിയില്‍... എഡിഎം വിനോദിന് കളക്ടറുടെ താത്കാലിക ചുമതല

തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി അവധിയില്‍ പ്രവേശിച്ചു. ആറ് മാസത്തെ നീണ്ട അവധിയിലാണ് കളക്ടര്‍ പോകുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്ന് വിശദീകരണം. എഡിഎം വിനോദിന് കളക്ടറുടെ താത്കാലിക ചുമതല നല്‍കി.
അവധി അനുവദിച്ച് നല്‍കിയ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് വാസുകി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ഏറ്റവും അത്ഭുതകരമായതും സമ്പന്നമായ അനുഭവസമ്പത്തുള്ളതുമാണ്. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് അതിന് കാരണമെന്നും താന്‍ അതിന് കടപ്പെട്ടിരിക്കുന്നെന്നും കളക്ടര്‍ കുറിച്ചു.
"
https://www.facebook.com/Malayalivartha

























