Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍


അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്


പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക


വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി


പുറകേ വന്നാലുണ്ടല്ലോ... യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി മൂപ്പന്‍ എട്ടപ്പന്‍ കുട്ടി സഖാക്കളുടെ തലതൊട്ടപ്പനെന്ന റിപ്പോര്‍ട്ട് വന്നതോടെ പിടികൂടാനായി ഓടിയെത്തി പോലീസ്; മുന്‍ എംഎല്‍എ സംരക്ഷണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ കോളജ് ഹോസ്റ്റലില്‍ റെയ്ഡ് 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ക്രൂരമായ പീഡനം... വിതുര പെൺവാണിഭ കേസിൽ 2014 ൽ ഒളിവിൽപോയ കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷ് പിടിയിൽ

15 JUNE 2019 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

ക്യാമ്പസിലെ രാഷ്ട്രീയത്തെ ചുറ്റി കേരളരാഷ്ട്രീയം തിളച്ചുമറിയുന്നതിനിടെ സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും

അറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ... കേരളത്തിലെ ഇന്റലിജെന്‍സിന് എന്തുപറ്റിയെന്ന ചോദ്യം ശക്തമാകുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും വരെ കെ.എസ്.യു. യുവതികള്‍ തള്ളിക്കയറിയത് രഹസ്യ പോലീസുകാര്‍ അറിഞ്ഞത് അവസാന നിമിഷം; മുഖ്യമന്ത്രിയുടെ വീട്ടില്‍ തടയാന്‍ മരുന്നിന് വേണ്ടി ഒരു ഗണ്‍മാന്‍ മാത്രം

കേരളത്തില്‍ വിവാദമായ പെണ്‍വാണിഭ കേസുകളില്‍ പ്രധാനപ്പെട്ടതാണ് വിതുര പെണ്‍വാണിഭ കേസ്. നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ട ഈ പ്രമാദമായ കേസ് പതിയെ തേഞ്ഞുമാഞ്ഞു പോകുകയായിരുന്നു. എന്നാലിപ്പോഴിതാ വിവാദമായ വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷ് പിടിയിലായിരിക്കുകയാണ്. കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിചാരണ കോട്ടയം പ്രത്യേക കോടതിയില്‍ നടക്കുന്നതിനിടയില്‍ 2014-ലാണ് ഇയാള്‍ ഒളിവില്‍ പോയത്. ഹൈദരാബാദില്‍ നി്ന്ന് ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. സുരേഷിനെ 23 കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

വിതുരയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലെ ഒന്നാം പ്രതിയാണ് സുരേഷ്. കേസ് എടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം 2015ലാണ് സുരേഷ് കീഴടങ്ങിയത്. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലായിരിക്കെയാണ് ഇയാള്‍ വീണ്ടും ഒളിവില്‍ പോയത്. കേസില്‍ നിന്ന് ഇയാളുടെ അഭിഭാഷകന്‍ നേരത്തെ പിന്മാറിയിരുന്നു. അന്വേഷണ സമയത്ത് പൊലീസിന് സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടങ്ങളിലും വിചാരണ നടന്നത്. രണ്ടു ഘട്ടത്തിലെയും എല്ലാ പ്രതികളെയും കോടതി വിട്ടയച്ച ശേഷമാണ് 18 വര്‍ഷം ഒളിവിലായിരുന്ന സുരേഷ് കോടതിയില്‍ കീഴടങ്ങിയത്.
പീഡന കേസില്‍ ഒന്നാം പ്രതി സുരേഷിനെ തിരിച്ചറിയാമോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തെ തുടര്‍ന്നു അന്ന് കോടതിയില്‍ നാടകീയ രംഗങ്ങലായിരുന്നു അരങ്ങേറിയത്. 'ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകര്‍ത്തത്' എന്നു പറഞ്ഞ് യുവതി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ പല തവണ യുവതിക്ക് ശാരീരിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. തുടര്‍ന്ന് വിസ്താരം തടസ്സപ്പെട്ടു. കേസിന്റെ ആദ്യഘട്ട വിചാരണകളില്‍ യുവതി പ്രതികളെ തിരിച്ചറിയില്ലെന്ന് മൊഴി നല്‍കിയതോടെയാണ് അന്ന് എല്ലാവരെയും വിട്ടയച്ചത്. കൂറു മാറിയതായി അന്നു കോടതി പ്രഖ്യാപിച്ചിരുന്നു. നേരത്തെ കേസില്‍ രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും കോടതി വെറുതെവിടുകയായിരുന്നു. വിചാരണയ്ക്കിടെ പെണ്‍കുട്ടി തിരിച്ചറിയാതിരുന്നതിനാലാണ് പ്രതികളെ കോടതി വെറുതേവിട്ടത്. പെണ്‍കുട്ടി കൂറുമാറിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാര്‍ വരെ ഉള്‍പ്പെട്ട പെണ്‍വാണിഭ കേസാണ് വിതുര. 20 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ജഗതി ശ്രീകുമാറിനെ നേരത്തെ തന്നെ കോടതി വെറുതേ വിട്ടിരുന്നു. ജേക്കബ് മുത്തേടന്‍, മാജന്‍, അസീസ് എന്നിവരെയും കോടതി വെറുതേ വിട്ടു.

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്തുകൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്. 23 കേസുകള്‍ വിതുര പീഡനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. സിനിമാ നടന്‍ ജഗതിയുടെ പേരുമായി ബന്ധപ്പെട്ടാണ് വിതുര പെണ്‍വാണിഭക്കേസ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ജഗതിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍ക്കാന്‍ കഴിയുന്നില്ല എന്ന് വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ ഹാജരായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്ന പെണ്‍കുട്ടിയെ കോടതി വിമര്‍ശിച്ചിരുന്നു. അതേസമയം കോടതിയും കേസുമല്ല, തനിക്ക് കുടുംബമാണ് പ്രധാനപ്പെട്ടതെന്നും ഇനിയുള്ള കാലമെങ്കിലും സ്വസ്ഥമായി കഴിയാന്‍ അനുവദിക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തിനടുത്ത വിതുരയില്‍ നിന്നും പെണ്‍വാണിഭ സംഘം കടത്തിക്കൊണ്ട് പോയി ചൂഷണത്തിനിരയാക്കിയത്. അവളുടെ വീട്ടിലെ കടുത്ത ദാരിദ്ര്യവും കൊടും പട്ടിണിയും നിസഹായവസ്ഥയും മുതലെടുത്താണ് നരാധമര്‍ അവളെ നിരന്തര പീഡനത്തിന് വിധേയയാക്കിയത്. സിനിമയിലഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരി അവളെ വലയിലാക്കിയത്. അതിസുന്ദരിയായ, മിടുക്കിയായ, ബുദ്ധിമതിയായ ഈ പെണ്‍കുട്ടിയെ തന്ത്രപരമായി വലയില്‍ വീഴ്ത്താന്‍ ഗൂഢാലോചനക്കാര്‍ക്കു കഴിഞ്ഞു.

സംഭവം നടന്ന് 19 വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ കേസ് ഒരിടത്തും അവസാനിക്കുകയില്ലെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി വിവാഹിതയായി. ഇവര്‍ക്ക് കുഞ്ഞും ജനിച്ചു. പെണ്‍കുട്ടി വിവാഹിതയായി എന്നറിഞ്ഞപ്പോള്‍ മാധ്യമങ്ങളില്‍ അതു വലിയ വാര്‍ത്തയും ചൂടേറിയ ചര്‍ച്ചയും ആയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (1 hour ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (2 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (2 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (3 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (3 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (3 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (4 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (4 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (4 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (4 hours ago)

അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്  (4 hours ago)

കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും; കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍  (5 hours ago)

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു  (5 hours ago)

പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക  (5 hours ago)

Malayali Vartha Recommends