കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനെ നാളെ തീരുമാനിക്കുമെന്ന് ജോസ് കെ മാണി. പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങളുടെ യോഗം ചേരുന്നത്. ജോസഫ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്ക്കാര്ക്ക് വേണമെങ്കിലും ചെയര്‍മാനാകാമെന്നും ജോസ് കെ മാണി പറഞ്ഞു.
നേതൃത്വം നേരിട്ട് ഗ്രൂപ്പ് യോഗങ്ങള്‍ നടത്തുന്ന സാഹചര്യമുണ്ടായി. 127 പേര് ഒപ്പിട്ട കത്ത് കൈമാറിയിട്ട് 10 ദിവസത്തിലധികം ആയി. കെഎം മാണിയുടെ ഇരിപ്പിടം ആവശ്യപ്പെട്ടത് എം എല്‍ എ മാരോട് ചര്‍ച്ചചെയ്യാതെയാണ്. ചെയര്മാന് തെരഞ്ഞെടുപ്പ് തന്നെയാണ് നാളത്തെ യോഗത്തിന്റെ പ്രധാന അജണ്ട.പി.ജെ ജോസഫ് ഉള്‍പ്പെടെ മുഴുവന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
https://www.facebook.com/Malayalivartha