അജാസും സൗമ്യയും തമ്മില്‍ സൗഹൃദം തുടങ്ങുന്നത് കെഎപി ബെറ്റാലിയനില്‍ നിന്നും... പോലീസ് ട്രെയിനിയായി സൗമ്യ ക്യാമ്ബിലെത്തിയപ്പോള് പരിശീലനം നല്കാന് അജാസ് അവിടെ ഉണ്ടായിരുന്നു!! ക്രൂര കൊലപാതകത്തിലേക്ക് എത്തിയത് വ്യക്തി വിരോധം
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. സ്വന്തം വീടിന് മുന്നില്‍ വെച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥയായ സൗമ്യ(30) ക്രൂരമായി കൊലചെയ്യപ്പെട്ടത്.സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ തീകൊളുത്തി കൊന്നത് പോലീസുകാരന്. ആലുവയിലെ ട്രാഫിക് പോലീസുകാരനായ അജാസാണ് തീകൊളുത്തി കൊന്നത്. കാക്കനാട് സ്വദേശിയാണ് അജാസ്. ഇന്ന് വൈകിട്ടാണ് വള്ളിക്കുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യയെ തീകൊളുത്തി കൊന്നത്. പ്രതിയായ അജാസും കൊല്ലപ്പെട്ട സൗമ്യയും തമ്മില്‍ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തൃശൂര്‍ കെഎപി ബെറ്റാലിയനില്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം.
പോലീസ് ട്രെയിനിയായി സൗമ്യ ക്യാമ്ബിലെത്തിയപ്പോള് പരിശീലനം നല്കാന് അജാസ് അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍തമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ചില പോലീസുകാര്‍ക്ക് ഇവര്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്ബത്തിക ഇടപാടുകളും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നതായി സൂചന ഉണ്ട്. അതെസമയം സൗഹൃദം കൊലപാതകത്തിലേക്ക് വഴിമാറാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയായ അജാസിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു. തീആളികത്തുന്നതിനിടെ മരണ വെപ്രാളത്തില്‍ സൗമ്യ പ്രതിയെ കെട്ടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതി അജാസിനും പൊള്ളല്‍ ഏറ്റിരുന്നു. നാല്പത് ശതമാനം പൊള്ളല്‍ ഏറ്റിട്ടുണ്ട് പ്രതിക്ക്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ മാത്രമെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
https://www.facebook.com/Malayalivartha