മാനസിക വൈകല്യമുള്ള സഹോദരന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ഭര്‍ത്താവിനോടും മകളോടുമൊപ്പം ബൈക്കില്‍ യാത്ര ചെയ്ത് യുവതി.... യാത്രവേളയില്‍ മൃതദേഹത്തിന്റെ കാല്‍ റോഡിലുരഞ്ഞ് പരിക്ക് പറ്റി, മഴ കാരണം മൃതദേഹം കടത്തിണ്ണയില്‍ കിടത്തി യുവതിയെ കാവല്‍ നിര്‍ത്തി ഭര്‍ത്താവ് തടിതപ്പി, ഒടുവില്‍ സംഭവിച്ചത്

മാനസിക വൈകല്യമുള്ള സഹോദരന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിയെ ചെങ്ങന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിനുസമീപം വാസവപുരത്ത് വാടകയ്ക്കു താമസിക്കുന്ന ശിവകാശി സ്വദേശി മൈക്കിള്‍രാജി(പുളി21)ന്റെ മൃതദേഹവുമായി പോയ സഹോദരി കസ്തൂരി(35)യാണ് കസ്റ്റഡിയിലായത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്യാന്‍ കൊണ്ടു പോവുകയായിരുന്നു കസ്തൂരി.
ഭര്‍ത്താവ് മാസാണം (40), എട്ടുവയസ്സുകാരിയായ മകള്‍ എന്നിവര്‍ക്കൊപ്പം ബൈക്കില്‍ മൃതദേഹവുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു യുവതി. ചെങ്ങന്നൂര്‍ പാണ്ടനാട്ടുള്ള വീടിനുസമീപം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു അവരുടെ ലക്ഷ്യം.ബൈക്കിനുപിന്നിലിരുന്ന കസ്തൂരിയാണ് മൃതദേഹം പിടിച്ചിരുന്നത്.
യാത്രയില്‍ മൃതദേഹത്തിന്റെ കാല്‍ റോഡിലുരഞ്ഞ് പാദം തകര്‍ന്നു. മൂന്ന് വിരലുകള്‍ക്കും സാരമായ പരിക്കുപറ്റി. യാത്രയ്ക്കിടെ ശക്തമായ മഴ വന്നതിനാല്‍ മൃതദേഹം കടത്തിണ്ണയില്‍ കിടത്തി, കസ്തൂരിയെ കാവല്‍നിര്‍ത്തി. തുടര്‍ന്ന് മാസാണം കടന്നു കളഞ്ഞു. ഏറെസമയം കഴിഞ്ഞും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് ചെങ്ങന്നൂരിലുള്ള ബന്ധുക്കളെ കസ്തൂരി വിവരമറിയിച്ചു. ബന്ധുക്കള്‍ എത്തിയെങ്കിലും സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ അവരും അവിടെ നിന്നു മുങ്ങി.
ഭര്‍ത്താവിനെ കാണാതായതിനെത്തുടര്‍ന്ന് രാത്രിതന്നെ കസ്തൂരി മൃതദേഹം ചുമന്ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. മരണത്തില്‍ സംശയംതോന്നിയ ഡോക്ടര്‍ വിവരം ചെങ്ങന്നൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു മൃതദേഹപരിശോധനയില്‍ യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതായി ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്തൂരിയെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha























