Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഭക്തര്‍ക്ക് ഊറിച്ചിരിക്കാന്‍ കഴിയുന്ന റിപ്പോര്‍ട്ട്... വനിതാമതിലിന്റെ പിറ്റേന്ന് തന്നെ യുവതികള്‍ ശബരിമലയില്‍ കയറിയത് തിരിച്ചടിച്ചെന്ന് സിപിഎം; ജനമനസ് അറിയാന്‍ കഴിഞ്ഞില്ല; എങ്കിലും തോല്‍വിയുടെ ഉത്തരവാദിത്വം പിബിയ്ക്കും കേന്ദ്രക്കമ്മറ്റിക്കുമാണ്

26 JUNE 2019 10:02 AM IST
മലയാളി വാര്‍ത്ത

അരിയാഹാരം കഴിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കെല്ലാം മനസിലായി എന്തുകൊണ്ട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റെന്ന്. ശബരിമലയിലെ വെല്ലുവിളി തന്നെയാണ് പരാജയ കാരണമെന്ന് കേരളത്തിലെ സകലര്‍ക്കുമറിയാം. കമ്മ്യൂണിസ്റ്റ് അനുഭാവികളായ അയ്യപ്പ ഭക്തര്‍ പണികൊടുത്തതാണ്. പക്ഷെ നേതാക്കള്‍ക്ക് മാത്രം കാര്യം മനസിലായില്ലത്രെ. പല കമ്മിറ്റികള്‍ നടത്തി താത്വിക അവലോകനം നടത്തിയ ശേഷമാണ് കുറച്ചൊക്കെ കാര്യം പിടി കിട്ടിയത്. എന്നാല്‍ പൂര്‍ണമായും അംഗീകരിക്കുന്ന പരിപാടി പാര്‍ട്ടിക്ക് പണ്ടെ ഇല്ല. ഇതൊക്കെ കാണുമ്പോള്‍ ഭക്തര്‍ക്ക് ചിരിയാണ് വരുന്നത്. 

വനിതാമതിലിന് ശേഷം ശബരിമലയില്‍ യുവതികള്‍ കയറിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്നാണ് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത് ഗൗരവകരമായെന്നും ശബരിമല വിഷയം ബിജെപിയും യുഡിഎഫും ഉപയോഗിച്ചെന്നും കണക്കാക്കുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം പിബിയ്ക്കും കേന്ദ്രക്കമ്മറ്റിക്കുമാണ് കെട്ടിവെച്ചിരിക്കുന്നത്.

വനിതാമതിലിന്റെ പിറ്റേന്ന് തന്നെ ശബരിമലയില്‍ രണ്ടു സ്ത്രീകള്‍ പ്രവേശിച്ചത് പാര്‍ട്ടി അണികള്‍ക്കിടയില്‍ കനത്ത ആഘാതമുണ്ടാക്കി. ഇത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തി. ഇതിനൊപ്പം ബിജെപി കേന്ദ്രത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളില്‍ യുഡിഎഫിന് അനുകൂലമായി ചുവടുമാറ്റത്തിന് കാരണമാക്കി. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ യു!ഡിഎഫിന് ബിജെപി വോട്ട് മറിച്ചിട്ടും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയുയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും തോല്‍വിയുടെ ഉത്തരവാദിത്വം പിബിയും കേന്ദ്രക്കമ്മറ്റിയും ഏറ്റെടുക്കണമെന്നും പറഞ്ഞിട്ടുണ്ട്. ജനങ്ങളെ തിരിച്ചുപിടിക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണ്. ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതാദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തെറ്റ് മനസ്സിലാക്കുന്നതായി സിപിഎം അവലോകനം നടത്തുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതും പതിവില്ലാത്ത കാര്യമായി.

അതേസമയം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അവതരിപ്പിച്ച ശബരിമല ആചാര സംരക്ഷണ ബില്‍ ലോക്‌സഭയില്‍ ഉടന്‍ ചര്‍ച്ചയ്‌ക്കെടുക്കില്ല. ജൂലൈ 12ന് ചര്‍ച്ചയ്‌ക്കെടുക്കേണ്ട സ്വകാര്യ ബില്ലുകള്‍ നറുക്കിട്ടെടുത്തപ്പോള്‍ ശബരിമല ബില്‍ ഉള്‍പ്പെട്ടില്ല. ഒന്‍പത് അംഗങ്ങള്‍ അവതരിപ്പിച്ച 30 സ്വകാര്യബില്ലുകളില്‍ മൂന്നെണ്ണമാണ് ചര്‍ച്ചയ്ക്കായി നറുക്കിട്ടെടുത്തത്.

ജനാര്‍ദന്‍ സിങ് സിഗ്‌രിവാള്‍, സുനില്‍ കുമാര്‍ സിങ്, ശ്രീരംഗ് ബര്‍ണെ എന്നിവരുടെ ബില്ലുകളാണ് ചര്‍ച്ചയ്‌ക്കെടുക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍.കെ. പ്രേമചന്ദ്രന്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. ഇനി വരുന്ന നറുക്കെടുപ്പുകളിലും പ്രേമചന്ദ്രന്റെ ബില്‍ ഉള്‍പ്പെടുത്തുമെങ്കിലും ചര്‍ച്ചയ്ക്ക് വരാനുള്ള സാധ്യത കുറവാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends