Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

രഹസ്യ ചര്‍ച്ചകള്‍ സജീവം... ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്താല്‍ എന്ത് ചെയ്യുമെന്ന പ്രതിസന്ധിയില്‍ കേരളത്തിലെ സിപിഎമ്മും കോടിയേരിയും; അഭിമാനം കളഞ്ഞ് നില്‍ക്കേണ്ടെന്ന് കോടിയേരി തീരുമാനമെടുക്കും; ഇനി വരുന്നത് നിര്‍ണായക നാളുകള്‍

26 JUNE 2019 10:46 AM IST
മലയാളി വാര്‍ത്ത

വ്യാഴാഴ്ച മുംബൈ കോടതി ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്ത സാഹചര്യമുണ്ടാവുകയും സെക്രട്ടറി പുത്രനെ അറസ്റ്റ് ചെയ്യുകയും ചെയ്താല്‍ എന്ത് ചെയ്യുമെന്ന പ്രതിസന്ധിയിലാണ് കേരളത്തിലെ സിപിഎമ്മും അതിന്റെ സെക്രട്ടറി കോടിയേരി ബാലകൃഷണനും. അങ്ങനെ സംഭവിച്ചാല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ തന്നെയാണ് കോടിയേരി തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു. 

അതേ സമയം യുവതിയെ സ്വാധീനിച്ച് കേസ് പിന്‍വലിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബിനോയിയും കോടിയേരിയുടെ കുടുംബവും തുടരുന്നുണ്ട്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ തങ്ങള്‍ തയാറല്ലെന്ന് യുവതിയുടെ കുടുംബം തങ്ങളെ കാണാനെത്തിയ പ്രാദേശിക സി പി എം നേതാക്കളെ അറിയിച്ചത്രേ. മഹാരാഷ്ട്രയിലെ ഇടത് നേതാക്കളുടെ സഹായത്തോടെ കേസ് ഒതുക്കാനാണ് ബിനോയിയുടെ കുടുംബം ശ്രമിക്കുന്നത്. 

പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കാതെ വന്നാല്‍ കോടിയേരിയുടെ സ്ഥാനത്ത് ആരെ കൊണ്ടുവരുമെന്ന ചിന്തയും സിപിഎം നേതാക്കള്‍ സജീവമാക്കിയിട്ടുണ്ട്. പി. ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിന് വേണ്ടി വടംവലിക്ക് തയ്യാറാകുമോ എന്ന ഭയവും പിണറായിക്കുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ സി പി എമ്മിലെ മുതിര്‍ന്ന നേതാവാണ് പി ജയരാജന്‍. എന്നാല്‍ അദ്ദേഹത്തോട് പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് രസകേടുണ്ട്. ഇക്കാര്യം അറിയാവുന്നതു കൊണ്ട് തന്നെ ജയരാജന്‍ സംസ്ഥാന സെക്രട്ടറി പദവിക്ക് വേണ്ടി അവകാശവാദം ഉന്നയിക്കും. പി ജയരാജനെ മറികടക്കാന്‍ സിപി എം കരുതി വച്ചിരിക്കുന്ന പേരാണ് എം എ ബേബിയുടേത്. എന്നാല്‍ ബേബിയോടും സംസ്ഥാന നേതാക്കള്‍ക്ക് താത്പര്യകുറവുണ്ട്. പക്ഷേ ബേബി പോളിറ്റ് ബ്യൂറോ മെമ്പറായതിനാല്‍ അദ്ദേഹത്തിന് മുന്‍തൂക്കം ലഭിച്ചേക്കും.

മകന്‍ കാരണം മനസുമടുത്ത കോടിയേരി ആകെ ഇച്ഛാഭംഗത്തിലാണ്. കേസുണ്ടായ ശേഷം അദ്ദേഹം നേതാക്കളെയും പ്രവര്‍ത്തകരെയും കാണുന്നില്ല. കോടിയേരിയുടെ മുഖത്ത് സദാസമയവും ഉണ്ടായിരുന്ന പ്രസന്നത ഇല്ലാതായിരിക്കുന്നു. നിരന്തരം പത്ര സമ്മേളനങ്ങള്‍ നടത്തി തന്റെ ഭാഗം വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി താന്‍ കാരണം പ്രതികൂട്ടിലായെന്ന തോന്നലും കോടിയേരിക്കുണ്ട്. സ്ഥാനം ഒഴിയാന്‍ അദ്ദേഹം സന്നദ്ധനായത് തന്നെ അതുകൊണ്ടാണ്. മുംബൈ യുവതി ചോദിക്കുന്ന പണം നല്‍കാന്‍ തന്റെ കൈയിലില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അങ്ങനെ നല്‍കിയിരുന്നെങ്കില്‍ കേസ് ഉണ്ടാകുമായിരുന്നില്ലെന്നും പറഞ്ഞു. കോടിയേരി പ്രതീക്ഷിച്ച സഹായം ചില കോണുകളില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചില്ല. നേരത്തെ ചെക്ക് കേസ് ഉണ്ടായപ്പോള്‍ സഹായിക്കാന്‍ രംഗത്ത് എത്തിയവര്‍ ഇക്കുറി സഹായത്തിനില്ല. പിണറായിയുടെ കടും പിടുത്തം കാരണം കോടിയേരിക്ക് പഴയതു പോലെ ആരെയും സഹായം ലഭിക്കുന്നില്ല . 

ലോക സഭാ തെരഞ്ഞടുപ്പില്‍ തോറ്റമ്പിയ പാര്‍ട്ടിയെ വ്യവസായികള്‍ കൈവിട്ടു എന്നതാണ് ഇതിന് കാരണം. അടുത്ത തെരഞ്ഞടുപ്പില്‍ ഇടതു ഭരണം വരില്ലെന്ന ഉറപ്പിലാണ് വ്യവസായ ലോകം. ഇതും കേസൊതുക്കാനുള്ള കോടിയേരിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായെന്നു വേണം കരുതാന്‍. ഇടത് നേതാക്കളെ കണ്ടാല്‍ മാറി നടക്കുന്ന പ്രവണതയാണ് വ്യവസായികള്‍ കാണിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends