ബൈക്കില്‍ പോകുന്നതിനിടെ മൃതദേഹം ചാക്കില്‍ കെട്ടി പിടിച്ച് ഭർത്താവിന്റെ പിറകിൽ ഇരുന്നു.. യാത്രക്കിടയില്‍ മൃതദേഹത്തിന്റെ കാല്‍ പുറത്തേക്ക് വീണ് റോഡിലുരഞ്ഞ് പാദം തകര്‍ന്നു.. യാത്രക്കിടെ ശക്തമായ മഴ വന്നതിനാല്‍ മൃതദേഹം കടത്തിണ്ണയില്‍ കിടത്തി ഭാര്യയെ കാവല്‍ നിര്‍ത്തിയ ശേഷം ഭർത്താവ് മുങ്ങി!! സഹോദരന്റെ മൃതദേഹം ചാക്കില്‍കെട്ടി സഞ്ചരിച്ച യുവതി അറസ്റ്റില്‍

ചെങ്ങന്നൂര്‍ പോലീസാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. മാനസീക വെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹം ചാക്കില്‍കെട്ടി ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച തമിഴ് യുവതി പോലീസ് കസ്റ്റഡിയില്‍. . ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിന് സമീപം വാസവപുരത്ത് വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് ശിവകാശി സ്വദേശിനി കസ്തൂരിയാണ് കസ്റ്റഡിയിലായത്. സഹോദരന്‍ മൈക്കിള്‍ രാജിന്റെ മൃതദേഹവുമായാണ് ഇവര്‍ യാത്ര നടത്തിയത്. ഭര്‍ത്താവ് മാസാണം(40) എട്ടുവയസ്സുകാരിയായ മകളും ഇതിനൊപ്പമുണ്ടായിരുന്നു. സഹോദരനെ കൊന്ന ശേഷം അത് മറവ് ചെയ്യുന്നതിന് കൊണ്ടുപോകുകയായിരുന്നു ഇവര്‍ എന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇവര്‍ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം ബൈക്കില്‍ പോകുന്നതിനിടെ പിന്നിലിരുന്ന കസ്തൂരി മൃതദേഹം ചാക്കില്‍ കെട്ടി പിടിച്ച് ഇരിക്കുകയായിരുന്നു. യാത്രക്കിടയില്‍ മൃതദേഹത്തിന്റെ കാല്‍ പുറത്തേക്ക് വീണ് റോഡിലുരഞ്ഞ് പാദം തകര്‍ന്ന നിലയിലാണുള്ളത്. യാത്രക്കിടെ ശക്തമായ മഴ വന്നതിനാല്‍ മൃതദേഹം കടത്തിണ്ണയില്‍ കിടത്തി ഭാര്യയെ കാവല്‍ നിര്‍ത്തിയ ശേഷം മാസാണം മുങ്ങുകയായിരുന്നു. ഭര്‍ത്താവിനെ കാണാതായതിനെത്തുടര്‍ന്ന് രാത്രിതന്നെ കസ്തൂരി മൃതദേഹം ചുമന്ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. മരണത്തില്‍ സംശയംതോന്നിയ ഡോക്ടര്‍ വിവരം ചെങ്ങന്നൂര്‍ പോലീസില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























